രക്ഷകൻ ഇമേജ് വിട്ട് വിജയ്?, വമ്പൻ താരനിര; ലോകേഷ് കനകരാജിന്റെ ദളപതി 67 തുടങ്ങി

രക്ഷകൻ ഇമേജ് വിട്ട് വിജയ്?, വമ്പൻ താരനിര; ലോകേഷ് കനകരാജിന്റെ ദളപതി 67 തുടങ്ങി
Published on

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന സിനിമക്ക് തുടക്കം. സഞ്ജയ് ദത്ത്, അർജുൻ, ത്രിഷ, ​ഗൗതം മേനോൻ, മിഷ്കിൻ എന്നിവരും മലയാളത്തിൽ നിന്ന് മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് എന്നിവർ താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം. ലളിത് കുമാറും ജ​ഗദീഷ് പളനിസ്വാമിയുമാണ് നിർമ്മാണം. മാസ്റ്റർ എന്ന സിനിമക്ക് ശേഷം ലോകേഷ് കനകരാജും വിജയ് യും ഒന്നിക്കുന്ന ചിത്രവുമാണ് ദളപതി 67.

14 വർഷത്തിന് ശേഷമാണ് തൃഷ കൃഷ്ണൻ വിജയ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആദിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച സിനിമ. കോളിവുഡിലെ സൂപ്പർ ഹിറ്റ് ജോഡികൾ കൂടിയായിരുന്നു വിജയ് -തൃഷ. ​ഗില്ലി, കുരുവി, തിരുപ്പാച്ചി എന്നീ സിനിമകളിലും മുമ്പ് ഇവർ ഒന്നിച്ചിരുന്നു.

ലോകേഷ് കനകരാജ് യൂണിവേഴ്സിലെ ചിത്രമാണോ വിജയ് 67 എന്ന കാര്യത്തിലും ആരാധകരടക്കം സോഷ്യൽ മീഡിയയിൽ ചർച്ച നടത്തുന്നുണ്ട്. തമിഴിലെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വിജയ ചിത്രമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ദളപതി 67.

Related Stories

No stories found.
logo
The Cue
www.thecue.in