വെട്രിമാരനൊപ്പം ജല്ലിക്കട്ടിന് സൂര്യ, വാടിവാസല്‍ തുടങ്ങി

Vaadivasal

Vaadivasal

Published on

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസല്‍' എന്ന ചിത്രത്തിനായി നടന്‍ സൂര്യ കാളയോട്ടം പരിശീലിക്കുന്നതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തകളുണ്ടായിരുന്നു. ഒരു മാസത്തോളമായിരുന്നു സൂര്യയുടെ പരിശീലനം. സൂര്യയുടെ 45ാം പിറന്നാള്‍ ദിനത്തിലാണ് വാടിവാസല്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നത്.

സി.എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള പ്രശസ്ത നോവലാണ് വെട്രിമാരന്‍ വാടിവാസല്‍ എന്ന ചലച്ചിത്രമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാടിവാസല്‍ സിനിമയുടെ റിഹേഴ്‌സല്‍ ചിത്രീകരണം തുടങ്ങി.

നൂറ് ജെല്ലിക്കെട്ട് കാളകളെ അണിനിരത്തിയാണ് ടെസ്റ്റ് ഷൂട്ടിംഗ് നടക്കുന്നത്. കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. സൂര്യയുടെ ഈ വര്‍ഷത്തെ സുപ്രധാന പ്രൊജക്ടുകളിലൊന്നാണ് വാടിവാസല്‍. ബാലയുടെ സംവിധാനത്തിലാണ് സൂര്യയുടെ അടുത്ത ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in