HEAVEN Movie Trailer
HEAVEN Movie Trailer WS3

'പണി അറിയാവുന്നോന്‍ ചെയ്ത പണിയാ' കാക്കിയില്‍ വീണ്ടും സുരാജ് വെഞ്ഞാറമ്മൂട്; ഹെവന്‍ ട്രയിലര്‍

Published on

ആകാംക്ഷ ജനിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമായി സുരാജ് വെഞ്ഞാറമ്മൂട് നായകനായ പുതിയ സിനിമയുടെ ട്രെയിലര്‍. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഹെവന്‍ എന്ന സിനിമയുടെ ട്രെയിലറാണ് പുറത്തിറങ്ങിയത്. ജനഗണമനയുടെ വന്‍ വിജയത്തിന് പിന്നാലെ സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും പൊലീസ് യൂണിഫോമില്‍ എത്തുന്ന സിനിമയുമാണ് ഹെവന്‍.

ദീപക് പറമ്പോല്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍,വിനയ പ്രസാദ്, ആശാ അരവിന്ദ്,രശ്മി ബോബന്‍,അഭിജ ശിവകല,ശ്രീജ,മീര നായര്‍,മഞ്ജു പത്രോസ്,ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍,രമ ശ്രീകുമാര്‍,കെ കൃഷ്ണന്‍,ടി ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥനായ പി എസ് സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതുന്നു.സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-ടോബി ജോണ്‍, കല-അപ്പുണ്ണി സാജന്‍, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം-സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-സേതു,പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍-ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, ആക്ഷന്‍-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആര്‍ രാജാകൃഷ്ണന്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, പി ആര്‍ ഒ- ശബരി.

logo
The Cue
www.thecue.in