Vendhu Thanindhathu Kaadu
Vendhu Thanindhathu Kaadu

വാട്ട് എ ട്രാന്‍സ്ഫര്‍മേഷന്‍?,ഡെഡിക്കേഷന്‍ ലെവല്‍= ചിമ്പുവെന്ന് ആരാധകര്‍ ,15 കിലോ കുറച്ച് മേക്കോവര്‍

Published on

എസ് ടി ആര്‍ എന്ന ചിലമ്പരശന്റെ കരിയറില്‍ വഴിത്തിരിവൊരുക്കിയ സംവിധായകനാണ് ഗൗതം വാസുദേവ മേനോന്‍. 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ ആണ് ചിമ്പുവിന്റെ കരിയര്‍ മാറ്റിമറിച്ചത്. വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമക്ക് ശേഷം അച്ചം യെമ്പത് മദമൈയടാ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്.

എസ്.ടി.ആര്‍ -ത്രിഷ ടീം ഗൗതം മേനോനൊപ്പം വിണ്ണൈത്താണ്ടി വരുവായ സീക്വലിനായി വീണ്ടുമെത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വെന്ത് തനിന്തത് കാട് എന്ന പുതിയ ചിത്രം ഇരുവരും പ്രഖ്യാപിച്ചത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് വെന്ത് തനിന്തത് കാട്. എരിയന്ന കാടിന് മുന്നില്‍ വടിയും കുത്തി നില്‍ക്കുന്ന മെല്ലിച്ച എസ് ടി ആറിനെയാണ് ഫസ്റ്റ് ലുക്കില്‍ ഗൗതം പ്രേക്ഷകരിലെത്തിച്ചത്. ഭാരതിയാറിന്റെ പ്രശസ്തമായ വരികളെ കടം കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍.

ചിമ്പു ഈ ചിത്രത്തിനായി 15 കിലോ ഭാരം കുറച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെങ്കട്ട് പ്രഭുവിന്റെ മാനാട് എന്ന ചിത്രത്തിന് വേ്ണ്ടി ചിമ്പു മെലിഞ്ഞിരുന്നു.

logo
The Cue
www.thecue.in