ഒരു വാക്കുപോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങി, പരാതിയല്ല, വാപ്പിച്ചിക്കുണ്ടായ വേദന പങ്കുവെക്കുകയാണ് ; അബിയുടെ ഓര്‍മകളില്‍ ഷെയ്ന്‍ നിഗം

ഒരു വാക്കുപോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങി, പരാതിയല്ല, വാപ്പിച്ചിക്കുണ്ടായ വേദന പങ്കുവെക്കുകയാണ് ; അബിയുടെ ഓര്‍മകളില്‍ ഷെയ്ന്‍ നിഗം

Published on

നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ അബിയുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ വാപ്പിച്ചിയെ കുറിച്ച് വൈകാരിക കുറിപ്പുമായി ഷെയ്ന്‍ നിഗം. ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. എന്നെ വിശ്വസിച്ചതിന് വാപ്പിച്ചിക്ക് നന്ദി - ഷെയ്ന്‍ കുറിച്ചു. ഷെയ്‌നിന് അബി പുരസ്‌കാരം നല്‍കുന്ന ചിത്രം പങ്കുവെച്ചാണ് പോസ്റ്റ്.

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പിച്ചി ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറി, ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പിച്ചിക്ക് ഉണ്ടായ വേദന ഞാന്‍ പങ്ക് വയ്ക്കുന്നു.ഇതാണ് വാപ്പിച്ചിയുടെ അവസാന വേദി.- ഷെയ്ന്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഖത്തറിലെ ദോഹയില്‍ യുവ അവാര്‍ഡ് അബിയില്‍ നിന്നാണ് ഷെയ്ന്‍ സ്വീകരിച്ചത്. ഈ ചിത്രമാണ് നടന്‍ പങ്കുവെച്ചത്.

Shane Nigam'S Emotional Post About his Father and Actor Abi on his Third Death Anniversary.

logo
The Cue
www.thecue.in