ജാവയുടെ വിജയം ആവര്‍ത്തിക്കാന്‍ തരുണ്‍, സൗദി വെള്ളക്ക 20ന്
താരബാഹുല്യമില്ലാതെ പുതുനിര അഭിനേതാക്കള്‍ക്കൊപ്പം തിയറ്ററുകളിലെത്തുകയും കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മികച്ച വിജയവും നേടിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സൗദി വെള്ളക്ക'യും തിയറ്ററുകളിലേക്കാണ്. ലുക്മാന്‍, ബിനു പപ്പു എന്നിവരെ ഉള്‍ക്കൊള്ളിച്ച് സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. അമ്പതിലേറെ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ കൂടിയാണ് സൗദി വെള്ളക്ക
ചേർത്തല എഞ്ചിനീയറിംഗ് കോളേജിലെ ആർട്ട് ഫെസ്റ്റ് ന് എന്നെ നാടകം പഠിപ്പിക്കാൻ വന്ന അന്ന് മുതൽ ഉള്ള ബന്ധമാണ്. ചക്ക എന്ന് ആയിരുന്നു ആ നാടകത്തിൽ പേര്. നാടകം കഴിഞ്ഞു വർഷങ്ങൾ കുറെ ആയി എങ്കിലും ചില മുഖങ്ങൾ അങ്ങനെ മായാതെ നില്കും. ജാവ യിൽ കൂടെ ചേർക്കണം എന്ന് ഉണ്ടായിരുന്നു. അന്ന് പക്ഷെ നടന്നില്ല. വെള്ളക്ക യിലേക്ക് എത്തുമ്പോൾ എനിക്ക് ഉറപ്പ് തരാൻ പറ്റും ഗോകുലൻ ചേട്ടൻ എനിക്ക് തരാൻ പറ്റുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണ തന്നെയാണ് Saudi Vellakka
തരുണ്‍ മൂര്‍ത്തി
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉര്‍വശി തിയറ്റേഴ്‌സാണ് ബാനര്‍
അമ്പതിലേറെ പുതുമുഖങ്ങള്‍ പ്രധാന റോളുകളില്‍
ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, സുജിത് ശങ്കര്‍, സിദ്ധാര്‍ത്ഥ് ശിവ, ധന്യ അനന്യ, വിന്‍സി അലോഷ്യസ്, ദേവകി രാജേന്ദ്രന്‍, രമ്യ സുരേഷ്, നില്‍ജ കെ.ബേബി, റിയ സൈറ, ഷൈനി സാറ, ജോജി, വിനോദ് സാഗര്‍, പ്രമോദ് വെളിയനാട്, ഷാജു ശ്രീധര്‍, സ്മിനു സിജോ, അബു വളയംകുളം, ഐ.ടി ജോസഫ്, നിസ എന്‍.പി, സജീദ് പട്ടാളം, ദീപക് വിജയന്‍, ഷിബുക്കുട്ടന്‍, സഞ്ജയ്, കിരണ്‍ പീതാംബരന്‍, ഷൈജോ അടിമാലി എന്നിവരാണ് അഭിനേതാക്കള്‍
സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ആര്‍ട്ട് സാബു വിതുര , മേക്കപ്പ് മനു മോഹന്‍, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പികെ, സ്റ്റില്‍സ് ഹരി തിരുമല.
ഡിസൈന്‍സ് യെല്ലോ ടൂത്ത്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.