റേഷന്‍ കാര്‍ഡില്‍ 'പത്രോസിന്റെ പടപ്പുകളെ' പരിചയപ്പെടുത്തി പോസ്റ്റര്‍, തണ്ണീര്‍മത്തന് ശേഷം ഡിനോയ് പൗലോസിന്റെ തിരക്കഥ

റേഷന്‍ കാര്‍ഡില്‍ 'പത്രോസിന്റെ പടപ്പുകളെ' പരിചയപ്പെടുത്തി പോസ്റ്റര്‍, തണ്ണീര്‍മത്തന് ശേഷം ഡിനോയ് പൗലോസിന്റെ തിരക്കഥ
Published on

ഷറഫുദീന്‍,ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്‌സൽ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകള്‍ 'എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, മമ്മൂട്ടി പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. വലിയ ഇടവേളക്ക് ശേഷം മരിക്കാര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രവുമാണ്.

സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒപ്പം,നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു.

റേഷന്‍ കാര്‍ഡില്‍ 'പത്രോസിന്റെ പടപ്പുകളെ' പരിചയപ്പെടുത്തി പോസ്റ്റര്‍, തണ്ണീര്‍മത്തന് ശേഷം ഡിനോയ് പൗലോസിന്റെ തിരക്കഥ
Operation Java movie review: ത്രില്ലിംഗ് ഓപ്പറേഷന്‍, സുധി.സി.ജെ എഴുതിയ റിവ്യു

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണന്‍ എസ് ഉള്ളൂര്‍,സ്റ്റില്‍-സിബി ചീരന്‍ ,സൗണ്ട് മിക്‌സ് - വിഷ്ണു സുജാതന്‍, പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷന്‍ മാനേജര്‍-സുഹൈല്‍ വരട്ടിപ്പള്ളിയാല്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

logo
The Cue
www.thecue.in