Pathonpatham Noottandu  Behind The Scenes release date
Pathonpatham Noottandu Behind The Scenes release date

5000 അഭിനേതാക്കള്‍ക്കൊപ്പം ബ്രഹ്‌മാണ്ഡ വരവിന് വിനയന്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വീഡിയോ

Published on

മലയാളത്തില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ വിനയന്‍ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കിയ പീരിഡ് ആക്ഷന്‍ ഡ്രാമയുമായി ഓണത്തിന് തിയറ്ററുകളിലെത്തുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ട് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍ വേലായുധപണിക്കരെ അവതരിപ്പിച്ച ചിത്രം തിരുവോണ ദിനമായ സെപ്തംബര്‍ 8ന് തീയ്യേറ്ററുകളിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.

കേരളം മറന്ന ചരിത്ര പുരുഷനെ മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകന്‍ വിനയന്‍.

വിനയന്റെ വാക്കുകള്‍

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വര്‍ഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും. അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്..

ഈ സിനിമ സാക്ഷാത്കരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു.

വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും.

സുപ്രീം സുന്ദര്‍, രാജശേഖര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. അജയന്‍ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : രാജന്‍ ഫിലിപ്പ്. പിആര്‍ ആന്റ് മാര്‍ക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത് വി.എസ്., അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ജിസ്സണ്‍ പോള്‍, റാം മനോഹര്‍, പിആര്‍ഒ വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്.

logo
The Cue
www.thecue.in