Shah Rukh Khan

Shah Rukh Khan

'ഇന്ത്യയാണ് അയാളുടെ മതം, ദേശരക്ഷയാണ് ദൗത്യം', നാല് കൊല്ലത്തിന് ശേഷം കിംഗ് ഖാന്റെ വരവ് 'പത്താന്‍'

Published on

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം സംഭവിച്ച നാല് വര്‍ഷത്തെ ഇടവേള. അടുത്തത് ഏത് സിനിമ തെരഞ്ഞെടുക്കണമെന്ന കാര്യത്തിലുള്ള ആശങ്കയും അനിശ്ചിതത്വവും. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് 'പത്താന്‍' എന്ന സിനിമയുമായി സ്‌ക്രീനിലേക്ക് മടങ്ങിവരികയാണ്. നായികയായി ദീപിക പദുകോണ്‍. ഒപ്പം ജോണ്‍ എബ്രഹാം. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ പത്താന്‍ 2023 ജനുവരി 25നാണ് റിലീസ്.

എനിക്കറിയാം, ഇത്രയും വൈകിയെന്ന്. പക്ഷേ ഈ ദിവസം ഓര്‍ക്കണം, പത്താന്റെ സമയം തുടങ്ങുകയാണ്. 25ന് 2023 ജനുവരിയില്‍ തിയറ്ററില്‍ കാണാം. എന്നാണ് ഷാരൂഖ് ട്വീറ്റില്‍ കുറിച്ചത്. തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ റിലീസ് ചെയ്യും.

''ഇന്ത്യയാണ് അയാള്‍ക്ക് മതം, സ്വന്തം രാജ്യത്തിന്റെ രക്ഷയാണ് അയാളുടെ ദൗത്യം എന്ന വാക്കുകള്‍ക്കൊപ്പാണ് പത്താന്‍ അനൗണ്‍സ്‌മെന്റ് ടീസറില്‍ ഷാരൂഖ് എത്തുന്നത്.'' സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധാനം. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം.

logo
The Cue
www.thecue.in