ജിയോ ബേബിക്ക് മികച്ച സംവിധായകനുള്ള പത്മരാജന്‍ പുരസ്‌കാരം; ജയരാജിനും മനോജ് കുറൂരിനും, കെ.രേഖയ്ക്കും പുരസ്‌കാരങ്ങള്‍

ജിയോ ബേബിക്ക് മികച്ച സംവിധായകനുള്ള പത്മരാജന്‍ പുരസ്‌കാരം; ജയരാജിനും മനോജ് കുറൂരിനും, കെ.രേഖയ്ക്കും പുരസ്‌കാരങ്ങള്‍
Published on

പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടി. ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള 25000രൂപയുടെ പുരസ്‌കാരം.

സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്റെ മുറിനാവിനാണ് മികച്ച നോവലിനുള്ള 20000രൂപയുടെ പുരസ്‌കാരം.കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും)മികച്ച ചെറുകഥാകൃത്തിനുള്ള 15000രൂപയുടെ പുരസ്‌കാരവും നേടി.കെ സി നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in