ഈ ഫോട്ടോ സ്ത്രീകള്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല, മഞ്ജു വാര്യരുടെ വൈറല്‍ ലുക്ക് ഏറ്റെടുത്ത് ചര്‍ച്ച

ഈ ഫോട്ടോ സ്ത്രീകള്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല, മഞ്ജു വാര്യരുടെ വൈറല്‍ ലുക്ക് ഏറ്റെടുത്ത് ചര്‍ച്ച
Published on

ചതുര്‍മുഖം എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയ മഞ്ജു വാര്യരുടെ ഫോട്ടോകള്‍ വൈറലായിരുന്നു. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന കമന്റുകള്‍ക്കൊപ്പം ആത്മവിശ്വാസം പകരുന്ന ചിത്രമെന്ന നിലക്കാണ് വ്യാപകമായ പ്രതികരണം. ഈ ഫോട്ടോ സ്ത്രീകള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് നിരവധി പോസ്റ്റുകള്‍. വൈറ്റ് ടോപ്പും ബ്ലാക്ക് സ്‌കര്‍ട്ടും ധരിച്ചാണ് മഞ്ജു വാര്‍ത്താസമ്മേളനത്തിനെത്തിയത്. മാധവനൊപ്പം ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം ഇപ്പോള്‍.

എഴുത്തുകാരിയും ഗവേഷകയുമായ ചന്തു ലിന്‍സിയുടെ കുറിപ്പ് ഇങ്ങനെ'' 'സ്വാതന്ത്ര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ, സ്വയം ബഹുമാനത്തിന്റെ, ആത്മധൈര്യത്തിന്റെ ചിരി ആയതുകൊണ്ട് മാത്രമാണ് ഈ ചിരി ആഘോഷിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യം ഉണ്ട്. പെണ്ണായിരിക്കുക, നിലപാടുള്ള പെണ്ണായിരിക്കുക എന്നത് അത്രമേല്‍ ശ്രമകരമായ കാര്യമാണ്.

ആണ്‍ തണലില്ലാതെ പെണ്ണിന് വിജയകരമായി ജീവിക്കാം എന്ന ഉറപ്പുള്ള സന്ദേശം ആ 'അഴിഞ്ഞ' ശരീരഭാഷയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോട്ടോ സ്ത്രീകള്‍ക്ക് കൊടുക്കുന്ന ധൈര്യം ചെറുതല്ല.. ചെറുതേയല്ല'

Related Stories

No stories found.
logo
The Cue
www.thecue.in