'ധനുഷ്43'ല്‍ മാളവികാ മോഹനന്‍ നായിക, കാര്‍ത്തിക് നരേന്റെ ത്രില്ലര്‍

'ധനുഷ്43'ല്‍ മാളവികാ മോഹനന്‍ നായിക, കാര്‍ത്തിക് നരേന്റെ ത്രില്ലര്‍

വിജയ്ക്ക് പിന്നാലെ ധനുഷിന് നായികയായി മാളവികാ മോഹനന്‍. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മാളവിക നായികയാകുന്നത്. തമിഴിലെ മുന്‍നിര ബാനറായ സത്യജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ് ചിത്രം പട്ടാസ് നിര്‍മ്മിച്ചതും സത്യജ്യോതി ഫിലിംസാണ്. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയിലൂടെ കോളിവുഡില്‍ ചര്‍ച്ചയായ കാര്‍ത്തിക് നരേന്‍ നരഗസൂരന്‍ എന്ന സിനിമയാണ് പിന്നീടൊരുക്കിയത്. വിവിധ കാരണങ്ങളാല്‍ ഈ ചിത്രം റിലീസ് ചെയ്തില്ല. മാഫിയ ആണ് കാര്‍ത്തികിന്റെ ഒടുവില്‍ പൂര്‍ത്തിയായ സിനിമ.

രജനീകാന്ത് ചിത്രം പേട്ടയ്ക്ക് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററിലും മാളവികാ മോഹനന്‍ നായികയായി എത്തിയിരുന്നു. കൊവിഡ് മൂലം മാസ്റ്റര്‍ റിലീസ് വൈകുകയാണ്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയാണ് ധനുഷ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഗ്യാംഗസ്റ്റര്‍ ത്രില്ലര്‍ ജഗമേ തന്തിരം ആണ് കൊവിഡ് മൂലം റിലീസ് നീട്ടിവച്ച ധനുഷിന്റെ മറ്റൊരു സിനിമ. ഐശ്വര്യലക്ഷ്മി, ജോജു ജോര്‍ജു എന്നിവരും ഈ സിനിമയിലുണ്ട്.

'ധനുഷ്43'ല്‍ മാളവികാ മോഹനന്‍ നായിക, കാര്‍ത്തിക് നരേന്റെ ത്രില്ലര്‍
'ജോര്‍ജുകുട്ടി കണ്ടിട്ടൊരു പാവത്താനെന്ന് തോന്നുന്നു', ദൃശ്യം സെക്കന്‍ഡില്‍ എസ്.ഐയുടെ റോളില്‍ ആന്റണി പെരുമ്പാവൂര്‍

വരത്തന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളായ ഷറഫ്-സുഹാസ് ടീം കാര്‍ത്തിക് നരേന്‍ -ധനുഷ് ചിത്രത്തിന് തിരക്കഥയൊരുക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍.

Karthik Naren’s next Dhanush and Malavika Mohanan

Related Stories

No stories found.
logo
The Cue
www.thecue.in