ലിസ്റ്റിൻ സ്റ്റീഫൻ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ്

ലിസ്റ്റിൻ സ്റ്റീഫൻ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ്

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. നിലവിലെ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. എതിർ പാനൽ മത്സര രം​ഗത്തില്ലാത്ത സാഹചര്യത്തിൽ ജൂൺ 29ന് കൊച്ചിയിൽ നടന്ന ജനറൽ ബോഡിയിലാണ് തെരഞ്ഞെടുത്തത്. കോട്ടയം ഉഴവൂർ സ്വദേശിയായ ലിസ്റ്റിൻ സ്റ്റീഫൻ ട്രാഫിക് എന്ന സിനിമ നിർമ്മിച്ചാണ് 2011ൽ മലയാള സിനിമയിലേക്കെത്തുന്നത്. മാജിക് ഫ്രെയിംസ് എന്ന നിർമ്മാണ-വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ.

കഴിഞ്ഞ് അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്കും, എവർഷൈൻ മണി സെക്രട്ടറി സ്ഥാനത്തേക്കും മുരളി മുവീസ് ഉടമ വി.പി മാധവൻ നായർ ട്രഷറർ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെടും.

നിയമോപദേശം തേടി എതിർവിഭാ​ഗം

പത്ത് വർഷമായി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി തുടരുന്നത് സിയാദ് കോക്കറായിരുന്നു. ജോസ് സി മുണ്ടാടനെ സംഘടനയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിയമക്കുരുക്കിലായിരുന്നു.നേതൃത്വത്തിനെതിരെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭരണസമിതിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ച് ഒരു വിഭാ​ഗം വിതരണക്കാർ കോടതിയെ സമീപിച്ചിരുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അഴിമതി ആരോപണവുമായി ഒരു വിഭാ​ഗം കഴിഞ്ഞ വർഷം രം​ഗത്തെത്തിയതും പിന്നീട് കോടതി നടപടികളിലെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in