'ഞങ്ങള്‍ക്കിതില്‍ പങ്കില്ല', ചലച്ചിത്ര അക്കാദമിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പ്രസ്താവന; ബന്ധമില്ലെന്ന് പ്രിയനന്ദനനും ഇര്‍ഷാദും

'ഞങ്ങള്‍ക്കിതില്‍ പങ്കില്ല', ചലച്ചിത്ര അക്കാദമിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പ്രസ്താവന; ബന്ധമില്ലെന്ന് പ്രിയനന്ദനനും ഇര്‍ഷാദും

ചലച്ചിത്ര അക്കാദമി പുനസംഘടിപ്പിക്കുമ്പോള്‍ വലത്പക്ഷ നിലപാടുകളുള്ള മുഖ്യധാരാ ചലച്ചിത്രകാരന്മാരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന കമ്മിറ്റിക്കും നല്‍കിയ കത്തില്‍ തങ്ങളുടെ പേരുള്‍പ്പെടുത്തിയതിനെതിരെ സംവിധായകന്‍ പ്രിയനന്ദനും ഷെരീഫ് ഈസയും ഇര്‍ഷാദും സന്തോഷ് കീഴാറ്റൂരും.

പ്രിയനന്ദനന്റെയും സലിം അഹമ്മദിന്റെയും മനോജ് കാനയുടെയും ഡോ.ബിജുവിന്റെയും ഉള്‍പ്പെടെ പേരുകളിലായിരുന്നു പ്രസ്താവന.

ഇത്തരം ഒരു പ്രസ്താവനയുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഇത്തരം സമ്മര്‍ദ്ദ പ്രവര്‍ത്തനങ്ങളോട് ഞങ്ങള്‍ക്ക് താത്പര്യവും ഇല്ലെന്നും പ്രിയനന്ദനനും ഇര്‍ഷാദും ഷരീഫ് ഈസയും സന്തോഷ് കീഴാറ്റൂരും ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയനന്ദനന്‍ എഴുതിയത്

ഞങ്ങള്‍ക്കിതില്‍ പങ്കില്ല.

എന്റേയും കുറേപ്പേരുടേയും പേരില്‍ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി കാണുന്നു. അതിന്റെ സ്‌ക്രീന്‍ ഷോട്ട് താഴെക്കൊടുക്കുന്നു. ഇത്തരം ഒരു പ്രസ്താവനയുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല. ഇത്തരം സമ്മര്‍ദ്ദ പ്രവര്‍ത്തനങ്ങളോട് ഞങ്ങള്‍ക്ക് താത്പര്യവും ഇല്ല.

എന്ന്

പ്രിയനന്ദനന്‍

ഇര്‍ഷാദ്

ഷരീഫ് ഈസ

സന്തോഷ് കീഴാറ്റൂര്‍ .

'ഞങ്ങള്‍ക്കിതില്‍ പങ്കില്ല', ചലച്ചിത്ര അക്കാദമിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പ്രസ്താവന; ബന്ധമില്ലെന്ന് പ്രിയനന്ദനനും ഇര്‍ഷാദും
ആരും പട്ടിണി കിടക്കരുത്'; കൊവിഡ് കിച്ചണുമായി വീണ്ടും ബാദുഷ

വി.സി അഭിലാഷിന്റെ പ്രസ്താവന

സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ പ്രതിലോമ പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം ഒരു നിവേദനം സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ അർധരാത്രി മുതൽ നമ്മുടെ ചലച്ചിത്ര മേഖലയിലെ 'ഉൾപ്രദേശങ്ങളിൽ ഒരു പ്രകമ്പനം' നടക്കുകയാണ്.

ഞാനും പ്രസ്തുത നിവേദനത്തിൽ പങ്കാളിയാണ്. എന്നാൽ ഇതേപ്പറ്റിയുള്ള വാർത്ത വന്നപ്പോൾ ഒരു മുഖ്യധാരാ ചലച്ചിത്ര പ്രവർത്തകനായ ഞാനും ഞെട്ടിത്തരിച്ചിരിക്കുകയാണ്..!

മുഖ്യധാരാ സിനിമാക്കാരെ പടിയടച്ച് പിണ്ഡം വയ്ക്കണമെന്ന തരത്തിലാണ് വാർത്തകൾ കാണുന്നത്. എങ്കിൽ ഞാനാ ആവശ്യക്കാരനല്ല എന്ന് ഇവിടെ ബോധ്യപെടുത്തിക്കൊള്ളട്ടെ.

(ഒരു ലക്ഷണമൊത്ത മുഖ്യധാരാ കൊമേഴ്‌സ്യൽ സിനിമാക്കാരനാവുക എന്നതാണ് എന്റെ ഏറ്റവും വലിയ ജീവിത ലക്‌ഷ്യം തന്നെ! )

എന്റെ അറിവിൽ പെട്ടിടത്തോളം സത് -ഉദ്ദേശത്തോടെ രൂപപ്പെട്ട ഒരു നിവേദനമാണത്. എന്നാൽ അതിൽ 'മുഖ്യധാരക്കാരെ/ കൊമേഴ്‌സ്യൽ സിനിമാക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ചിന്ത'യോട് മാത്രം യോജിക്കാനാവില്ല.

അതായത് നേരത്തെ പറഞ്ഞ നിവേദനം അംഗീകരിക്കാനുള്ള എന്റെ കാരണങ്ങൾ താഴെപ്പറയുന്നവയാണ്.

*പതിറ്റാണ്ടുകളായി ഒരേ ആളുകൾ തന്നെ നടത്തിപ്പ് നയിക്കുന്നതിനാൽ IFFKയ്ക്ക് പുതുഭാവുകത്വങ്ങൾ ഒന്നും സംഭവിക്കുന്നില്ല.

*ചില വലതുപക്ഷ ചിന്താഗതിക്കാർ അക്കാദമിയുടെ തലപ്പത്ത് കയറിപ്പറ്റിയതോടെ മുഖ്യധാരയിലും സ്വതന്ത്ര സമാന്തര സിനിമയിലും ഉള്ള ചില നല്ല സിനിമകളെ അക്കാദമി നിഗൂഢ ഉദ്ദേശത്തോടെ തഴയുന്നു.

*ഇതേ കാരണത്താൽ തന്നെ ചലച്ചിത്ര അക്കാദമിയിൽ വലിയ രീതിയിൽ സ്വജനപക്ഷപാതം നടന്നു പോരുന്നു.

*ഉറപ്പായും ഇതേ കാരണത്താൽ സബ്‌സിഡി, ഫെസ്റ്റിവൽ കോംപ്ലക്സ് തുടങ്ങിയ കാര്യങ്ങളിൽ അക്കാദമിയിൽ ഒരു മുന്നോട്ടുപോക്കും നടക്കുന്നില്ല.

*മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന ഒരു നല്ല നേതൃത്വം അക്കാദമിയുടെയും, ''ഞാനില്ലെങ്കിൽ പ്രളയം'' എന്ന് ചിന്തിക്കാതെ IFFK യെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ കെൽപ്പുള്ള ഫെസ്റ്റിവൽ നടത്തിപ്പുകാരും തലപ്പത്തു വരണം.

ഇവയാണ് ആ നിവേദനത്തിൽ പങ്കാളിയാവാനുള്ള എന്റെ കാരണങ്ങൾ. അവ എന്റെ ബോധ്യങ്ങളാണ്. ഏതെങ്കിലും ഒരു വ്യക്തിയെ കണ്ടിട്ടല്ല ഞാൻ ആ നിവേദനത്തിൽ പങ്കാളിയായത് എന്നർത്ഥം.

മുഖ്യധാരാ കൊമേഴ്‌സ്യൽ സിനിമാക്കാരെയല്ല ഒഴിവാക്കേണ്ടത്. ഒരോ സർക്കാരുകൾ വരുമ്പോഴും അക്കാദമി/ IFFK തലപ്പത്ത് കയറിപ്പറ്റി സ്വജനപക്ഷപാതം നടത്തുന്നവരെയാണ്.

അത്തരക്കാർ മുഖ്യധാരയിലേക്കാൾ സ്വതന്ത്ര സമാന്തര സിനിമാക്കാരിലാണ് കൂടുതൽ എന്നും ഞാൻ വിശ്വസിക്കുന്നു.

-വി സി അഭിലാഷ്

Related Stories

No stories found.
logo
The Cue
www.thecue.in