കേരളാ മോഡല്‍, ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനം; മഹായുദ്ധം ജയിക്കണമെന്ന് മമ്മൂട്ടി|വീഡിയോ

കേരളാ മോഡല്‍, ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനം; മഹായുദ്ധം ജയിക്കണമെന്ന് മമ്മൂട്ടി|വീഡിയോ
Published on
Summary

ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനം, ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ, കൊറോണയെ. വിശ്രമിക്കാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി, നമ്മുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദ്ദേശവും. ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരമാകും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം. ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ സുസജ്ജമാണ്. ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്.

മമ്മൂട്ടിയുടെ ശബ്ദഗരിമയില്‍ കേരളത്തിന്റെ ആരോഗ്യമാതൃകയെയും പ്രതിരോധപ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചും മോഷന്‍ ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് യുനോയന്‍സ്. സുഷിന്‍ ശ്യാം ആണ് സംഗീതം.

കോമ്പാറ്റ് കൊറോണാ വൈറസ്, കേരളാ മോഡല്‍ എന്ന പേരിലാണ് മനോഹരമായ മോഷന്‍ ഗ്രാഫിക്‌സ് വീഡിയോ. സീറോ ഉണ്ണിയാണ് ക്രിയേറ്റിവ് ഡയറക്ടര്‍. ജെറോയ് ജോസഫ് ആണ് മോഷന്‍ ഗ്രാഫിക്‌സും കൊമ്പസിറ്റിംഗും. ശരത് പ്രകാശും, ഹരികൃഷ്ണന്‍ കര്‍ത്തയുമാണ് സ്‌ക്രിപ്റ്റ്. വിനയകൃഷ്ണന്‍ സ്റ്റോറി ബോര്‍ഡ്. അനിമാറ്റിക്്‌സ് ചെയ്തിരിക്കുന്നത് ബാലറാം രാജ്. ലേയ് ഔട്ട് യേശുദാസ് വി ജോര്‍ജ്ജ്. മിക്‌സിംഗ് അബിന്‍ പോള്‍. എസ്എഫ്എക്‌സ് കൃഷ്ണന്‍

Related Stories

No stories found.
logo
The Cue
www.thecue.in