മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ ദി കോർ' ഒടിടിയിൽ, സ്ട്രീമിങ് ആമസോൺ പ്രൈമിൽ

മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ ദി കോർ' ഒടിടിയിൽ, സ്ട്രീമിങ് ആമസോൺ പ്രൈമിൽ

തിയറ്ററുകളിൽ പ്രദർശന വിജയം നേടിയ മമ്മൂട്ടി-ജിയോ ബേബി ചിത്രം 'കാതൽ ദി കോർ' ഒടിടി റിലീസിനൊരുങ്ങുന്നു. മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്ന് രാത്രി 12 മണി മുതൽ അമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്.

ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് റിലീസ് പാർട്ണർ: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

മമ്മൂട്ടിയുടെ വാക്കുകൾ :

കാതലിൽ ഒരുപാട് മൊമെന്റ്‌സ്‌ ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. വളരെ ഇന്റെൻസ് ഇമോഷൻസ് ഉള്ള സിനിമയാണ് കാതൽ. കാതലിനെ പ്രണയമെന്നാണ് പറയാറ്, പ്രണയത്തിന് എന്തൊക്കെ അർത്ഥങ്ങളുണ്ടോ അതിൽ ഒരു അർത്ഥമായിരിക്കും ഈ സിനിമ. കാതലെന്നാൽ ഉൾക്കാമ്പ് എന്നാണ് മലയാളത്തിൽ അർഥം. കാതലെന്ന തമിഴ് വാക്കിന്റെ മലയാളം നമ്മൾ എടുത്താൽ തന്നെ ഈ സിനിമയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയം ആരും കാണാത്ത തരത്തിലുള്ള പ്രണയമായിരിക്കും. ആരാണ് ശരി ആരാണ് തെറ്റ് എന്നത് പടം കണ്ടിറങ്ങിയാലും നിർവചിക്കൻ പറ്റില്ലെന്നാണ് എന്റെ ധാരണ. ഇത് മനുഷ്യന്റെ സ്നേഹത്തിന്റെ കാതലാണ്. പ്രണയത്തിന്റെ ഒരു കാമ്പുണ്ടല്ലോ, പ്രണയമെന്നത് യാഥാർഥ്യത്തിൽ എന്തായിരിക്കണം സ്ത്രീയും പുരുഷനും തമ്മിൽ എന്തോരം സ്നേഹിക്കാം എന്തൊക്കെ അതിർവരമ്പുകൾക്കപ്പുറം സ്നേഹിക്കാം എന്നതാണ് സിനിമയുടെ ഗോൾ.

Related Stories

No stories found.
logo
The Cue
www.thecue.in