'ഫിൽമോക്രസി ഷോർട്സ് ഫെസ്റ്റ് 2020' ലോഞ്ചിങ് ഇന്ന്, പ്രദർശനത്തിന് നാല് ഹ്രസ്വചിത്രങ്ങൾ

'ഫിൽമോക്രസി ഷോർട്സ് ഫെസ്റ്റ് 2020' ലോഞ്ചിങ് ഇന്ന്, പ്രദർശനത്തിന് നാല് ഹ്രസ്വചിത്രങ്ങൾ

നാല് ഹ്രസ്വചിത്രങ്ങളുടെ ക്യുറേറ്റഡ് ഓണ്‍ലൈൻ ഫെസ്റ്റിവലുമായി ഫിൽമോക്രസി ഫൗണ്ടേഷൻ. പ്രിയ ബെല്ലിയപ്പയുടെ 'ഫ്രൈയ്ഡ് ലൈൻസ്', അനീസ് പല്യാലിന്റെ 'റോസാ ലിമ', ശരത്ചന്ദ്രബോസിന്റെ 'മുണ്ഡൻ', പ്രവീൺ സുകുമാരന്റെ 'അതീതം' എന്നിവയാണ് ഫെസ്റ്റിവലിൽ പ്രദർ‌ശിപ്പിക്കുന്ന ചിത്രങ്ങൾ.

'ഫിൽമോക്രസി ഷോർട്സ് ഫെസ്റ്റ് 2020' ലോഞ്ചിങ് ഇന്ന്, പ്രദർശനത്തിന് നാല് ഹ്രസ്വചിത്രങ്ങൾ
'ദേശ വിരുദ്ധ, ഹിന്ദുഫോബിക് പ്ലാറ്റ്‌ഫോമുകള്‍ നമുക്കാവശ്യമില്ല'; ട്വിറ്റര്‍ നിരോധിക്കണമെന്ന് കങ്കണ

ദേശീയ അവാർഡ് ജേതാവായ ഫിലിം മേക്കർ ഉണ്ണി വിജയൻ ആണ് ക്യുറേറ്റർ. നവംബര്‍ 14 മുതൽ 22 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. 21, 22 തീയതികളിൽ ഫിലിം മേക്കേര്‍സുമായുള്ള സംവാദവും നടക്കും.

ഇന്ന് (നവംബർ 14) വൈകിട്ട് ഏഴിന് കനി കുസൃതി, എസ് ഹരീഷ്, പ്രിയ എ എസ്, ശാന്തി ബാലചന്ദ്രൻ എന്നിവരുടെ ഫേസ്‌ബുക്ക് പേജിലൂടെ ഫിൽമോക്രസി ഷോർട്സ് ഫെസ്റ്റിന്റെ ലോഞ്ചിങ്ങ് നടക്കും. പരിപാടിയിൽ ഫില്‍മോക്രസി മോഡലിനെക്കുറിച്ചും സ്വതന്ത്ര സിനിമാ പ്രവർത്തകർ സംസാരിക്കും.

Summary

fimmocracy-short-film-fest 2020 launched by kani kusruti, s hareesh, priya as, santhy balachandran

Related Stories

No stories found.
logo
The Cue
www.thecue.in