വ്യാഴാഴ്ച സിനിമ മുടക്കം, വിനോദ നികുതിക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ സിനിമാ മേഖല

വ്യാഴാഴ്ച സിനിമ മുടക്കം, വിനോദ നികുതിക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ സിനിമാ മേഖല

ജിഎസ്ടിക്ക് പുറമേ വിനോദ നികുതി ഈടാക്കുന്നതിനെതിരെ ചലച്ചിത്ര മേഖല സ്തംഭിപ്പിച്ച് സൂചനാ പണിമുടക്ക്, നവംബര്‍ 14 ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ തിയറ്റര്‍ അടച്ചിട്ടും ഷൂട്ടിംഗ് നിര്‍ത്തിവച്ചും സിനിമാ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നയാണ് ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ സംയുക്ത യൂണിയന്‍. വിനോദ നികുതി കളക്ട് ചെയ്യുന്ന കാര്യത്തില്‍ തുടര്‍ദിവസങ്ങളില്‍ എന്ത് തീരുമാനിക്കണമെന്ന് നിശ്ചയിക്കാന്‍ പതിനാലിന് കോട്ടയത്ത് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും യോഗം ചേരുന്നുണ്ട്.

സംയുക്ത യോഗത്തിന് ശേഷം വിനോദ നികുതി കളക്ട് ചെയ്താല്‍ മതിയെന്നും നവംബര്‍ 15ന് കളക്ട് ചെയ്യേണ്ടതില്ലെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.

ചലച്ചിത്ര വ്യവസായത്തോട് സംസ്ഥാന സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വിനോദ നികുതി ചലച്ചിത്ര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നും സംഘടനകള്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെയാണ് സിനിമാ ബന്ദ് എന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് ദ ക്യുവിനോട് പ്രതികരിച്ചു.

എല്ലാ അംഗങ്ങളും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ലൈസന്‍സ് പതിനാലിന് റദ്ദ് ചെയ്തും ഷൂട്ടിംഗ് നിര്‍ത്തിവച്ചും സമരത്തോട് സഹകരിക്കണമെന്നാവശ്യപ്പ് സംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ ദ ക്യുവിനോട് പ്രതികരിച്ചു. സമരം ശക്തമാക്കാനാണ് ചലച്ചിത്രമേഖലയുടെ തീരുമാനമെന്നും സിയാദ് കോക്കര്‍. സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് തിങ്കളാഴ്ച നിയമസഭയില്‍ വ്യക്തമാക്കിയ സാഹചര്യം കൂടി പരിഗണിച്ചാണ് ശക്തമായ പ്രക്ഷോഭത്തിന് ചലച്ചിത്രമേഖല തയ്യാറെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്നാണ് മാണി സി കാപ്പന്റെ സബ്മിഷന് മറുപടിയായി തോമസ് ഐസക്ക് പറഞ്ഞത്.

ആകെ നികുതി 18 ശതമാനത്തിനു മുകളില്‍ പോകില്ലെന്ന് തീരുമാനിച്ചാണ് വിനോദ നികുതി കുറച്ച് ഈടാക്കിയതെന്നും മന്ത്രി സഭയില്‍ പറഞ്ഞിരുന്നു. ചലച്ചിത്ര മേഖല വന്‍ നഷ്ടത്തിലേക്ക് കടന്നുപോകുമ്പോള്‍ ജിഎസ്ടിക്ക് പുറമേ അധിക നികുതി ഈടാക്കുന്നത് ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുമെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്ററുടമകളും പറയുന്നത്. ജിഎസ്ടി വന്നപ്പോള്‍ മുമ്പ് ഈടാക്കിയിരുന്ന വിനോദ നികുതി ഒഴിവാക്കിയിരുന്നു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു ജി എസ് ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 15 ശതമാനമായിരുന്നു വിനോദ നികുതി.

വ്യാഴാഴ്ച സിനിമ മുടക്കം, വിനോദ നികുതിക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ സിനിമാ മേഖല
എനിക്ക് സുരാജേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ചെറുകഥ സ്വപ്‌നചിത്രം

എന്തുകൊണ്ട് സിനിമാ ബന്ദ്

ദേശീയ തലത്തില്‍ ചലച്ചിത്ര മേഖലയിലുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നികുതിയിളവ് ഉണ്ടായത്. 100 രൂപാ വരെ ടിക്കറ്റിന് 12 ശതമാനവും 100 രൂപയ്ക്ക് മുകളില്‍ 18 ശതമാനമായും ജിഎസ്ടി കുറയ്ക്കുകയായിരുന്നു. നൂറ് രൂപ ടിക്കറ്റിന് മേല്‍ സാംസ്‌കാരിക ക്ഷേമനിധി മൂന്ന് രൂപയും മെയിന്റനന്‍സ് ടാക്‌സ് രണ്ട് രൂപയും ഈടാക്കുന്നുണ്ട്. കൂടാതെ പ്രളയ സെസ് ഒരു രൂപ, അതോടൊപ്പം 12 ശതമാനം ജിഎസ്ടി ഇനത്തിലും. ഇതിന് പുറമേ വിനോദ നികുതി കൂടി വരുമ്പോള്‍ നിലവില്‍ നൂറ് രൂപാ ടിക്കറ്റിന് 124 രൂപ ഈടാക്കേണ്ടി വരും. ജിഎസ്ടിക്ക് പുറമേ വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് ചലച്ചിത്ര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ചലച്ചിത്ര സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.

വ്യാഴാഴ്ച സിനിമ മുടക്കം, വിനോദ നികുതിക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ സിനിമാ മേഖല
ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയായിരുന്നില്ലെന്ന് ലാല്‍ജോസ്, പാര്‍വതി ക്ഷമ ചോദിച്ചത് എന്തിനാണെന്ന് മനസിലായില്ല

വിനോദ നികുതി പിന്‍വലിച്ചില്ലെങ്കില്‍ ചലച്ചിത്രമേഖല സംയുക്തമായി കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നത്. താരസംഘടനയും ചലച്ചിത്ര സാങ്കതിക പ്രവര്‍ത്തകരുടെ സംഘടനയും ഇതിന്റെ ഭാഗമാകും. ഒരു വര്‍ഷം നൂറ്റമ്പതോളം സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ കഷ്ടിച്ച് പത്തോളം പടങ്ങളാണ് ലാഭത്തിലാകുന്നതെന്നായിരുന്നു മാണി സി കാപ്പന്‍ തിങ്കളാഴ്ച നിയമസഭയില്‍ സബ്മിഷനില്‍ പറഞ്ഞത്. നാല് കോടി ആവറേജ് ഒരു സിനിമയുടെ മുടക്കുമുതല്‍ കണക്കാക്കിയാല്‍ മലയാള സിനിമ 520 കോടിയോളം നഷ്ടത്തിലാണെന്നും കാപ്പന്‍ പറഞ്ഞിരുന്നു. ജി എസ് ടിക്ക് പിന്നാലെ വിനോദ നികുതി വന്നതോടെ എരന്ന് തിന്നുന്നവരെ തുരന്ന് തിന്നുന്ന അവസ്ഥയാണ് ഇത്. ഇതിന് മാറ്റം ഉണ്ടാകണം. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് ജിഎസ്ടി മാത്രം ഈടാക്കി വിനോദ നികുതി ഒഴിവാക്കമെന്നായിരുന്നു മാണി സി കാപ്പന്റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in