ഉർവശി മികച്ച നടി, ആസിഫ് നടൻ ; സിനിമാ പാരഡൈസോ ക്ലബ്ബ് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഉർവശി മികച്ച നടി, ആസിഫ് നടൻ ; സിനിമാ പാരഡൈസോ ക്ലബ്ബ് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Published on

സിനിമാസ്വാദ​കരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബിന്റെ 2024 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയു​ഗം കിഷ്കിന്ധാകാണ്ഡം എന്നിവ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഉർവശിയും ആസിഫ് അലിയുമാണ് മികച്ച നടീ നടന്മാർ. മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്ത ചിദംബരമാണ് മികച്ച സംവിധായകൻ. മലയാളികളുടെ പ്രിയപ്പെട്ട താരമായ ശ്രീനിവാസനാണ് സ്പെഷ്യൽ ഹോണററി അവാർഡ്. ക്യു സ്റ്റുഡിയോ ഔദ്യോ​ഗിക മീഡിയ പാർടണറാകുന്ന സിപിസി സിനി അവാർഡ്സിലെ പുരസ്കാരവിതരണം അടുത്ത മാസം അരങ്ങേറും.

കിഷ്കിന്ധ കാണ്ഡം ,തലവൻ , അഡിഗോസ് അമിഗോ, ലെവൽ ക്രോസ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് ആസിഫ് അലിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. ഉള്ളൊഴുക്കിലെയും ഹെറിലേയും പ്രകടനമാണ് ഉർവശിയെ മികച്ച നടിയാക്കിയത് .കിഷ്കിന്ധ കാണ്ഡത്തിലൂടെ ബാഹുൽ രമേശ് മികച്ച തിരക്കഥാകൃത്തായും തെരഞ്ഞെടുക്കപ്പെട്ടു. ആവേശത്തിലെ അമ്പാനായി പ്രേക്ഷക ശ്രദ്ധ നേടിയ സജിൻ ഗോപുവാണ് സ്വഭാവ നടൻ. പ്രേമലു ,സൂക്ഷ്മദർശിനി എന്നീ സിനിമകളിലൂടെ അഖില ഭാർഗവൻ സ്വഭാവ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈൻ വോട്ടിങ്ങിലൂടെയും ജൂറി വിധി നിർണയവും സമന്വയിപ്പിച്ചുകൊണ്ടാണ് വിജയികളെ തെരഞ്ഞെടുത്തത്.

പുരസ്കാരങ്ങൾ

മികച്ച ചിത്രം - കിഷ്കിന്ധാകാണ്ഡം, ഭ്രമയു​ഗം

മികച്ച സംവിധായകൻ - ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച നടി - ഉർവശി ( ഉള്ളൊഴുക്ക്, ഹെർ )

മികച്ച നടൻ - ആസിഫ് അലി ( കിഷ്കിന്ധാകാണ്ഡം, തലവൻ,ലെവൽ ക്രോസ്സ്., അഡി​ഗോസ് അമി​ഗോ )

മികച്ച സ്വഭാവ നടി - അഖില ഭാർ​ഗവൻ (പ്രേമലു, സൂക്ഷ്മദർശിനി)

മികച്ച സ്വഭാവ നടൻ - സജിൻ ​ഗോപു (ആവേശം)

മികച്ച തിരക്കഥാകൃത്ത് - ബാഹുൽ രമേശ് (കിഷ്കിന്ധാ കാണ്ഡം)

മികച്ച ഛായാ​ഗ്രാഹകൻ - മധു നീലകണ്ഠൻ (മലൈക്കോട്ടെ വാലിബൻ)

മികച്ച പശ്ചാത്തലസം​ഗീതം - സുഷിൻ ശ്യാം (ആവേശം)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ - അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച എഡിറ്റർ - വിവേക് ഹർഷൻ (ആവേശം, മഞ്ഞുമ്മൽ ബോയ്സ്,)

മികച്ച വസ്ത്രാലങ്കാരം - മഷർ ​ഹംസ (ആവേശം, മഞ്ഞുമ്മൽ ബോയ്സ്, റൈഫിൾ ക്ലബ്)

മികച്ച ശബ്ദ സംവിധാനം - ജയദേവൻ ചക്കാടത്ത്

മികച്ച ​ഗാനം - അങ്ങ് വാന കോണില് ( അജയന്റെ രണ്ടാം മോഷണം, )

മികച്ച വെബ് സീരീസ് - 1000 ബേബീസ്

സിപിസി അവാർഡ്സിന്റെ ആറാം എഡിഷനാണ് അരങ്ങേറുന്നത്. കൊവിഡ് ലോക്ഡൗണിന് മുന്നായി 2019ലെ മലയാള സിനിമകൾക്കായിരുന്നു സിപിസി പുരസ്കാരങ്ങൾ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷം 2024ലെ മലയാള സിനിമ രാജ്യത്തിന് മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിന്നപ്പോൾ ആ ചലച്ചിത്രങ്ങൾക്ക് മലയാള സിനിമാ പ്രവകർത്തകർക്കുമുള്ള ആദരമാവുകയാണ് ആറാമത് സിപിസി സിനി അവാർഡ്സ്.

Related Stories

No stories found.
logo
The Cue
www.thecue.in