ലൊക്കേഷനില്‍ അതീവജാഗ്രത വേണം, ഷൂട്ടിംഗ് നിര്‍ത്തുന്ന കാര്യം നിര്‍മ്മാതാവിനും സംവിധായകനും തീരുമാനിക്കാമെന്ന് ഫെഫ്ക

ലൊക്കേഷനില്‍ അതീവജാഗ്രത വേണം, ഷൂട്ടിംഗ് നിര്‍ത്തുന്ന കാര്യം നിര്‍മ്മാതാവിനും സംവിധായകനും തീരുമാനിക്കാമെന്ന് ഫെഫ്ക

Published on

കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഷൂട്ടിംഗുകളുടെ കാര്യത്തില്‍ സംവിധായകര്‍ക്കും നിര്‍മ്മതാാക്കള്‍ക്കും തീരുമാനം എടുക്കാമെന്ന് ഫെഫ്ക. മാര്‍ച്ച് 31വരെ തിയറ്ററുകള്‍ അടച്ചിടാനും റിലീസുകള്‍ ഒഴിവാക്കാനും ചലച്ചിത്ര സംഘടനകള്‍ തീരുമാനമെടുത്തിരുന്നു. ആരോഗ്യസംബന്ധമായ കാര്യമായതിനാല്‍ കനത്ത ജാഗ്രത വേണമെന്നും വിവേകപരമായ തീരുമാനമെടുക്കണമെന്നും ഫെഫ്ക അംഗങ്ങള്‍ക്കുള്ള ശബ്ദ സന്ദേശത്തില്‍ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ലൊക്കേഷനില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും രോഗബാധയുണ്ടായാല്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കണമെന്നും ഫെഫ്ക.

കോറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ അവധിക്കാല റിലീസുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ച് 12ന് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, വാങ്ക് എന്നീ സിനിമകളും മാര്‍ച്ച് 26ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസ് നിശ്ചയിച്ചിരുന്നതാണ്. മാര്‍ച്ച് 31വരെ റിലീസുകള്‍ വേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ ഈ സിനിമകളുടെ റിലീസ് അനിശ്ചിതത്വത്തിലാണ്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രം വണ്‍, ഹലാല്‍ ലവ് സ്റ്റോറി എന്നീ സിനിമകളും നീട്ടിവച്ചേക്കും.

logo
The Cue
www.thecue.in