രാവിലെ പത്തരയ്ക്ക് ശേഷമാണ് വരുന്നത്; ധർമ്മജന് പ്രചാരണത്തിൽ താല്‍പര്യമില്ലായിരുന്നു; പ്രചരണ സമിതി കണ്‍വീനര്‍

രാവിലെ പത്തരയ്ക്ക് ശേഷമാണ് വരുന്നത്; ധർമ്മജന് പ്രചാരണത്തിൽ താല്‍പര്യമില്ലായിരുന്നു; പ്രചരണ സമിതി കണ്‍വീനര്‍

ബാലുശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് പ്രചാരണത്തില്‍ താത്പര്യമില്ലായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്ന ഗിരീഷ് മൊടക്കല്ലൂര്‍. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനായി കെ.പി.സി.സി നിയോഗിച്ച കെ. മോഹന്‍കുമാര്‍ സമതിയോടായിരുന്നു ഗിരീഷിന്റെ വെളിപ്പെടുത്തല്‍.

പ്രചാരണ സമയത്ത് രാവിലെ പത്തരയ്ക്ക് ശേഷമായിരുന്നു ധര്‍മ്മജന്‍ എത്തിയിരുന്നത്. വൈകുന്നേരം ആറുമണിയാകുമ്പോള്‍ പ്രചാരണം അവസാനിപ്പിച്ച് എങ്ങോട്ടെങ്കിലും ധർമജൻ പോകുമായിരുന്നുവെന്ന് കെ മോഹൻകുമാർ അധ്യക്ഷനായ മൂന്നംഗ സമിതിയോട് ഗിരീഷ് മൊടക്കല്ലൂര്‍ പറഞ്ഞു

ആദ്യ ഘട്ട പ്രചാരണം തടസ്സങ്ങൾ ഇല്ലാതെ ഭംഗിയായി നടന്നിരുന്നു. എന്നാൽ രണ്ടാം ഘട്ടം എത്തിയപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു. 80,000 രൂപ മാത്രമാണ് പ്രചാരണ കമ്മറ്റിക്ക് പിരിവായി ലഭിച്ചത്. വന്‍തുക കിട്ടിയെന്ന നേതാക്കളുടെ പ്രചാരണം തെറ്റാണെന്നും ഗിരീഷ് പറഞ്ഞു. പ്രധാന നേതാക്കള്‍ പ്രചാരണത്തിന് വന്നിട്ടില്ലെന്ന ആരോപണം ശരിയല്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രചാരണത്തിനായി എത്തിയിരുന്നു.

ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ജീവമായതാണ് തോല്‍വിയ്ക്ക് കാരണമെന്ന് ധര്‍മ്മജന്‍ നേരത്തെ ആരോപിച്ചിരുന്നു. തന്നെ പരാജയപ്പെടുത്താനായി രണ്ട് നേതാക്കള്‍ ശ്രമിച്ചെന്നും താന്‍ നല്‍കിയ പണവും എ.ഐ.സി.സി, കെ.പി.സി.സി ഫണ്ടുകളും മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയതെന്നും ധര്‍മ്മജന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തായതിനാല്‍ മോഹന്‍ കുമാര്‍ സമിതിയ്ക്ക് മുമ്പാകെ ധര്‍മ്മജന്‍ എത്തിയിരുന്നില്ല. തിരുവനന്തപുരത്ത് വെച്ച് സമതി അംഗങ്ങളെ കാണുമെന്ന് ധർമജൻ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in