പത്തിലേറെ സിനിമകളുമായി ബാദുഷാ സിനിമാസ്, എന്‍.എം.ബാദുഷ വിതരണ രംഗത്തേക്ക്

Badushaa Cinemas
Badushaa Cinemas
Published on

വര്‍ഷങ്ങളായി പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന എന്‍.എം ബാദുഷയും, 'ലോനപ്പന്റെ മാമോദീസ' എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേര്‍ന്നുള്ള നിര്‍മ്മാണ സംരംഭമായ് ' ബാദുഷ സിനിമാസ്'. നിര്‍മ്മാണത്തിനൊപ്പം സിനിമാ വിതരണ രംഗത്തേക്കും.

ജൂണ്‍ 24ന് റിലീസിനൊരുങ്ങിയ വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ,ദേവ് മോഹന്‍ ഒന്നിക്കുന്ന ''പന്ത്രണ്ട്' ആണ് ബാദുഷാ സിനിമാസ് റിലീസിനെത്തിക്കുന്ന ആദ്യചിത്രം

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സുരഭിയും അനൂപ് മേനോനും പ്രധാന റോളിലെത്തുന്ന പദ്മ. ടി.കെ രാജീവ് കുമാര്‍ ഷെയിന്‍ നിഗം കൂട്ടുകെട്ടിലെത്തുന്ന ചിത്രം 'ബര്‍മുഡ', പ്രമുഖ എഡിറ്ററായ ഡോണ്‍മാക്‌സ് സംവിധാനം ചെയ്യുന്ന @ (അറ്റ്) തുടങ്ങിയ സിനിമകളാണ് ബാദുഷ സിനിമാസിന്റേതായി തീയേറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

Related Stories

No stories found.
logo
The Cue
www.thecue.in