കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കര കയറ്റണം, പിന്തുണയുണ്ടെങ്കില്‍ ഇന്ത്യയിലെ മികച്ച സ്ഥാപനമാക്കി മാറ്റാമെന്ന് അടൂര്‍

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കര കയറ്റണം, പിന്തുണയുണ്ടെങ്കില്‍ ഇന്ത്യയിലെ മികച്ച സ്ഥാപനമാക്കി മാറ്റാമെന്ന് അടൂര്‍

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കരകയറ്റുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് സംവിധായകനും ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായി മാറ്റാമെന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മോശപ്പെട്ട അവസ്ഥയിലാണ്, അതിനെ കരകയറ്റുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. മലയാളി കുട്ടികള്‍ സമരം ചെയ്യും എന്ന് പറഞ്ഞ് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂനെയിലും കല്‍ക്കത്തയിലും മലയാളികളെ എടുക്കുന്നില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍, സമരം ചെയ്യും എന്നുള്ളതാണ് അവരുടെ അപരാദം. ഈ സ്ഥാനം സ്വീകരിക്കാന്‍ വ്യക്തിപരമായി എനിക്കുണ്ടായിരുന്ന ഒരു പ്രകോപനം അതാണ്. ഈ സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണയും സഹകരണവും നല്‍കുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റ്യൂട്ടായി ഇതിനെ ഉയര്‍ത്താന്‍ പറ്റും. അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവിടുണ്ട്', അടൂര്‍ പറഞ്ഞു.

സിനിമാ, ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച സ്ഥാപനമാണ് കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വ്ഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്. ഈ വര്‍ഷം മെയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനത്ത് അടൂര്‍ ഗോപാലകൃഷ്ണനെ നിയമിച്ചത്. ആര്‍ ഹരികുമാറിന്റെ നിയമനകാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു പുതിയ നിയമനം.

Related Stories

No stories found.
logo
The Cue
www.thecue.in