'അയാം അയണ്‍മാന്‍', ടോണി സ്റ്റാര്‍ക്കിന്റെ പതിനാല് വര്‍ഷം, ട്വിറ്ററില്‍ ആഘോഷമാക്കി ആരാധകര്‍

'അയാം അയണ്‍മാന്‍', ടോണി സ്റ്റാര്‍ക്കിന്റെ പതിനാല് വര്‍ഷം, ട്വിറ്ററില്‍ ആഘോഷമാക്കി ആരാധകര്‍

സൂപ്പര്‍ ഹീറോ സിനിമകള്‍ ഇഷ്ടപ്പെടുന്നവരില്‍ മാര്‍വെല്‍ എന്നും ഡി.സി എന്നും രണ്ട് പക്ഷമുണ്ടാവാം. ഇരു വിഭാഗങ്ങളുടെയും സൂപ്പര്‍ഹീറോകളില്‍ ആരാണ് മികച്ചതെന്ന് തര്‍ക്കങ്ങളുണ്ടാവാം. എന്നാല്‍ പെര്‍ഫോര്‍മന്‍സ് കൊണ്ട് രണ്ട് കൂട്ടരും ഒരുപോലെ മികച്ചതെന്ന് പറയുന്ന ഒരു കഥാപാത്രമായിരിക്കും റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ച അയണ്‍മാന്‍. മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിന് തുടക്കമിട്ട, മാര്‍വല്‍ ആരാധകരുടെ പ്രിയപ്പെട്ട ടോണി സ്റ്റാര്‍ക്ക് ക്യാരക്ടര്‍ ആദ്യമായി സ്‌ക്രീനിലെത്തിയിട്ട് പതിനാല് വര്‍ഷം പിന്നിടുന്നു.

2008 മെയ് 2നായിരുന്നു 'അയണ്‍മാന്‍' റിലീസ് ചെയ്തത്. ജോണ്‍ ഫേവ്‌റ്യു സംവിധാനം ചെയ്ത ചിത്രം സ്റ്റാന്‍ലിയുടെ ഐക്കണിക്ക് സൂപ്പര്‍ ഹീറോ ക്യാരക്ടറിന് റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ മുഖം നല്‍കി. അതിന് ശേഷം മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ മൂന്ന് ഫേസുകളിലായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വരെ അയണ്‍മാന്‍ പ്രേക്ഷകരുടെ പ്രിയകഥാപാത്രവുമായി.

റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ പെര്‍ഫോര്‍മന്‍സ് തന്നെയാണ് അയണ്‍മാന്‍ എന്ന ക്യാരക്്ടറെ പ്രേക്ഷകര്‍ക്ക് ഇത്രമേല്‍ ഇഷ്ടപ്പെടുത്തുന്ന കഥാപാത്രങ്ങളിലൊന്നാക്കാന്‍ കാരണം. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ 'അയാം അയണ്‍മാന്‍' എന്ന ഡയലോഗ് തിയ്യേറ്ററിലും പിന്നീടുമുണ്ടാക്കിയ ആരവം പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. അതുകൊണ്ട് തന്നെ ട്വിറ്ററില്‍ മാര്‍വല്‍ ആരാധകര്‍ അയണ്‍മാന്റെ പതിനാല് വര്‍ഷം ആഘോഷിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in