7000 സ്‌ക്രീനുകളില്‍ രജനിയുടെ ദര്‍ബാര്‍,പ്രതീക്ഷിക്കുന്നത് തമിഴില്‍ കളക്ഷന്‍ റെക്കോര്‍ഡ് 

7000 സ്‌ക്രീനുകളില്‍ രജനിയുടെ ദര്‍ബാര്‍,പ്രതീക്ഷിക്കുന്നത് തമിഴില്‍ കളക്ഷന്‍ റെക്കോര്‍ഡ് 

രജനികാന്ത്- മുരുകദോസ് ടീം ഒന്നിക്കുന്ന മാസ് ചിത്രം ദര്‍ബാര്‍ നാളെ തിയേറ്ററുകളില്‍. ഇന്ത്യയിലെ നാലായിരം പ്രദര്‍ശനകേന്ദ്രങ്ങളിലുള്‍പ്പടെ ഏഴായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദിത്യ അരുണാചലം എന്ന ഐപിഎസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ രജനിയെത്തുന്നത്. 'യംഗര്‍, സ്മാര്‍ട്ടര്‍, വൈസര്‍, ടഫര്‍', ദര്‍ബാര്‍ എന്ന തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് രജനികാന്തിനെ സംവിധായകന്‍ ഏ ആര്‍ മുരുഗദോസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജനിയുടെ ലുക്കാണ് പുറത്തുവിട്ടിരുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് പോലീസ് ഓഫീസറുടെ റോളിലെത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നയന്‍താരയാണ് ചിത്രത്തില്‍ നായിക. ചന്ദ്രമുഖി, കുസേലന്‍, ശിവാജി എന്നീ സിനിമകള്‍ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന രജനി ചിത്രവുമാണ് ദര്‍ബാര്‍. സുനില്‍ ഷെട്ടി, നവാബ് ഷാ, നിവേദാ തോമസ് യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജ് രജനി ചിത്രമായ പേട്ടയ്ക്ക് ശേഷം അനിരുദ്ധ് സംഗീതമൊരുക്കുന്ന സിനിമയുമാണ് ദര്‍ബാര്‍.

7000 സ്‌ക്രീനുകളില്‍ രജനിയുടെ ദര്‍ബാര്‍,പ്രതീക്ഷിക്കുന്നത് തമിഴില്‍ കളക്ഷന്‍ റെക്കോര്‍ഡ് 
‘പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ല’: നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമര്‍ത്യ സെന്‍ 

അതെസമയം ചിത്രം കേരളത്തില്‍ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ കേരള റിലീസ് സംബന്ധമായി ലൈക്ക പ്രൊഡക്ഷന്‍സിനു വിതരണത്തിന്റെ അഡ്വാന്‍സ് പണം നല്‍കുന്നതില്‍ നിന്നും ചിത്രത്തിന്റെ കേരള വിതരണം ഏറ്റെടുത്ത കമ്പനിയായ കല്‍പ്പക ഫിലംസിനെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നേരത്തെ ആരാധകരില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. 2.80കോടി രൂപയോളം ലൈക്ക പ്രൊഡക്ഷന്‍സ് നല്‍കാനുണ്ട് എന്ന് കാണിച്ച് മിനി സ്റ്റുഡിയോ നിര്‍മ്മാതാവ് വിനോദ് കുമാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വഴി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലായിരുന്നു ഉത്തരവ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in