സോളോ റിലീസ് ആസ്വദിക്കാന്‍ ‘ലാല്‍ സിംഗ് ചദ്ദ’, അക്ഷയ് കുമാറിനോട് നന്ദി പറഞ്ഞ് അമിര്‍ ഖാന്റെ ട്വീറ്റ് 

സോളോ റിലീസ് ആസ്വദിക്കാന്‍ ‘ലാല്‍ സിംഗ് ചദ്ദ’, അക്ഷയ് കുമാറിനോട് നന്ദി പറഞ്ഞ് അമിര്‍ ഖാന്റെ ട്വീറ്റ് 

ബോളിവുഡ് താരം അമിര്‍ ഖാന്റെ ജന്മദിനത്തിലായിരുന്നു തന്റെ അടുത്ത ചിത്രമായ 'ലാല്‍ സിംഗ് ചദ്ദ'യുടെ പ്രഖ്യാപനം. അന്നുമുതല്‍ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഹോളിവുഡ് ചിത്രമായ 'ഫോറെസ്റ്റ് ഗമ്പിന്റെ' ഔദ്യോഗിക റീമേക്കാണ് 'ലാല്‍ സിംഗ് ചദ്ദ'. അതുകൊണ്ടുതന്നെ എറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. 2020 ക്രിസ്മസിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിത്രം. ഇതിനിടയിലായിരുന്നു അക്ഷയ് കുമാര്‍ ചിത്രമായ 'ബച്ചന്‍ പാണ്ഡെയുടെ' ക്രിസ്മസ് റിലീസ് പ്രഖ്യാപനം. ഇരു ചിത്രങ്ങളും ഏറ്റുമുട്ടാനിരിക്കെയാണ് 'ബച്ചന്‍ പാണ്ഡെ'യുടെ റിലീസ് ഡേറ്റ് മാറ്റിയതായി ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇനി ഈ വര്‍ഷം അമിര്‍ ഖാന് സോളോ റിലീസ് ആസ്വദിക്കാം.

സോളോ റിലീസ് ആസ്വദിക്കാന്‍ ‘ലാല്‍ സിംഗ് ചദ്ദ’, അക്ഷയ് കുമാറിനോട് നന്ദി പറഞ്ഞ് അമിര്‍ ഖാന്റെ ട്വീറ്റ് 
‘ഒരു കഥ സൊല്ലട്ടുമാ’ ഇനി ഹിന്ദിയില്‍; വിക്രമും വേദയുമാവാന്‍ ആമിറും സെയ്ഫും  

''എന്റെ അഭ്യര്‍ത്ഥനപ്രകാരം 'ബച്ചന്‍ പാണ്ഡെ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി നീക്കിയതില്‍ സുഹൃത്തുക്കളായ മസ ഷായികുമാറിനും സാജിദ് നാദിയദ്വാലയ്ക്കും സ്‌നേഹം നിറഞ്ഞ നന്ദി. അവരുടെ സിനിമയ്ക്ക് ഞാന്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ചിത്രത്തിന്റെ വിജയവും പ്രതീക്ഷിക്കുന്നു." അമിര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്തോഷം ആരാധകരുമായി പങ്കിട്ടത്. അക്ഷയ് കുമാറിനോടുളള നന്ദിയും അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചു. 'ബച്ചന്‍ പാണ്ഡെ' യുടെ പുതുക്കിയ റിലീസ് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അക്ഷയ് കുമാര്‍ നേരത്തെ പങ്കുവെച്ചിരുന്നു.

സോളോ റിലീസ് ആസ്വദിക്കാന്‍ ‘ലാല്‍ സിംഗ് ചദ്ദ’, അക്ഷയ് കുമാറിനോട് നന്ദി പറഞ്ഞ് അമിര്‍ ഖാന്റെ ട്വീറ്റ് 
‘ഫോറസ്റ്റ് ഗംപ്’ റീമേക്ക് ആമിറിനായി കരുതി വെച്ചത്; 20 കിലോ കുറയ്ക്കാനൊരുങ്ങി പെര്‍ഫക്ഷനിസ്റ്റ്

1994ല്‍ റോബര്‍ട്ട് സെമെക്കിസ് സംവിധാനം ചെയ്ത് എറിക് റോത്ത് രചന നിര്‍വ്വഹിച്ച അമേരിക്കന്‍ കോമഡി-ഡ്രാമ ചിത്രമാണ് ഫോറസ്റ്റ് ഗമ്പ്. ചിത്രത്തിന്റെ റീമേക്കാണ് 'ലാല്‍ സിംഗ് ചദ്ദ' എന്നതാണ് അമീര്‍ ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in