
ഏപ്രിൽ 25ന് മോഹൻലാലിന്റെ മുൻസിനിമയായ എമ്പുരാന് ലഭിച്ചതിന്റെ നാലിലൊന്ന് പോലും പ്രി റിലീസ് പ്രമോഷനോ, ഹൈപ്പുകളോ ഇല്ലാതെയെത്തിയ തുടരും 20 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ നിന്ന് ഗ്രോസ് കളക്ഷനായി നേടിയത്
101.89 Cr കോടി രൂപയാണ്. കേരളത്തിൽ ഒരു സിനിമ 100 കോടി പിന്നിടുന്നത് ഇതാദ്യമാണ്. ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോ വഴി 40 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട് മലയാളത്തിലെ രണ്ടാമത്തെ ഉയർന്ന ബുക്കിംഗ് നേടിയ ചിത്രവുമായി തുടരും. മഞ്ഞുമ്മൽ ബോയ്സാണ് ഒന്നാം സ്ഥാനത്ത്. റിലീസ് ചെയ്ത് ഇരുപതാം ദിവസമായ മേയ് 14ന് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 1 കോടി 89 ലക്ഷം തുടരും നേടി. റിലീസിന് ശേഷം തുടർച്ചയായി 20 ദിവസം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നിലനിർത്തിയ ചിത്രമെന്ന അപൂർവതയും തുടരും നേടിയിരിക്കുകയാണ്.
ഗ്ലോബൽ ഗ്രോസ് കളക്ഷനായി 211 കോടി
ആഗോള കളക്ഷനിൽ 211 കോടി പിന്നിട്ട തുടരും ഗൾഫ് റിലീസിലൂടെ മാത്രം മേയ് 12 വരെ നേടിയത് 55.66 കോടി രൂപയാണ്. ആശിർവാദ് സിനിമാസാണ് കേരളത്തിലും വിദേശത്തും ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഒരു മാസത്തിന്റെ ഇടവേളയിൽ രണ്ടാമത്തെ ഇൻഡസ്ട്രി ഹിറ്റുമായി മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും 15 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി. 85.5 കോടിയാണ് ഓവർസീസ് ഗ്രോസ് കളക്ഷൻ. 200 കോടി ക്ലബ്ലിലേക്കാണ് തുടരും ഇനി റെക്കോർഡ് ചേർത്ത് വെക്കാനൊരുങ്ങുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് കേരളത്തിലും ഇന്ത്യക്ക് പുറത്തും ചിത്രം വിതരണം ചെയ്തിരിക്കുന്നത്. മൂന്നാം വാരത്തിൽ ഒരു കോടിക്ക് മുകളിൽ കളക്ഷനുമായാണ് തുടരും കേരളത്തിലെ തിയറ്ററുകളില മുന്നേറുന്നത്.
ജൂഡ് ആന്തണി ജോസഫ് കേരളത്തിലെ പ്രളയം പ്രമേയമാക്കി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടന്നാണ് തുടരും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 89 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് 100 കോടി നേടിയ ചിത്രമായി മാറിയത്. 89 കോടിയാണ് 2018 കേരളത്തിൽ നിന്ന് ഗ്രോസ്നേടിയത്. മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് കേരള ടോപ് ഗ്രോസർ ആയി മൂന്നാം സ്ഥാനത്തുള്ളത്. 87 കോടിയാണ് എമ്പുരാൻ കേരളാ ബോക്സ് ഓഫീസ് കളക്ഷൻ.