
ഒരു മാസത്തിന്റെ ഇടവേളയിൽ രണ്ടാമത്തെ ഇൻഡസ്ട്രി ഹിറ്റുമായി മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും 15 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി. 85.5 കോടിയാണ് ഓവർസീസ് ഗ്രോസ് കളക്ഷൻ. 200 കോടി ക്ലബ്ലിലേക്കാണ് തുടരും ഇനി റെക്കോർഡ് ചേർത്ത് വെക്കാനൊരുങ്ങുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് കേരളത്തിലും ഇന്ത്യക്ക് പുറത്തും ചിത്രം വിതരണം ചെയ്തിരിക്കുന്നത്. മൂന്നാം വാരത്തിൽ ഒരു കോടിക്ക് മുകളിൽ കളക്ഷനുമായാണ് തുടരും കേരളത്തിലെ തിയറ്ററുകളില മുന്നേറുന്നത്.
ജൂഡ് ആന്തണി ജോസഫ് കേരളത്തിലെ പ്രളയം പ്രമേയമാക്കി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടന്നാണ് തുടരും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 89 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് 100 കോടി നേടിയ ചിത്രമായി മാറിയത്. 89 കോടിയാണ് 2018 കേരളത്തിൽ നിന്ന് ഗ്രോസ്നേടിയത്. മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് കേരള ടോപ് ഗ്രോസർ ആയി മൂന്നാം സ്ഥാനത്തുള്ളത്. 87 കോടിയാണ് എമ്പുരാൻ കേരളാ ബോക്സ് ഓഫീസ് കളക്ഷൻ.
മലയാളത്തിലെ വിഷു റിലീസ് ചിത്രങ്ങളുടെ മുഴുവൻ കളക്ഷനെയും അഞ്ച് ദിവസത്തിൽ തൂക്കിയെറിഞ്ഞ് മോഹൻലാൽ ചിത്രം തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം തുടരും. ഏപ്രിൽ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രകടനമാണ് തിയറ്ററുകളിലും ബോക്സ് ഓഫീസിലും കാഴ്ചവയ്ക്കുന്നത്. അഞ്ച് ദിവസം കൊണ്ട് കേരളാ ബോക്സ് ഓഫീസിൽ 33.65 കോടിയാണ് തുടരും നേടിയത് എന്നാണ് അനൗദ്യോഗിക കണക്കുകൾ. വിഷു റിലീസ് ചിത്രങ്ങളായ ആലപ്പുഴ ജിംഖാന, മരണമാസ്, ബസൂക്ക എന്നീ ചിത്രങ്ങളുടെ 20 ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷനാണ് വെറും 5 ദിവസം കൊണ്ട് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്.
നിലവിൽ വിഷു റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ആണ്. ഏകദേശം 37.14 കോടി രൂപയാണ് ആലപ്പുഴ ജിംഖന 20 ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. റിലീസ് ചെയ്ത് 20 ദിവസം കൊണ്ട് ബേസിൽ ചിത്രം മരണമാസ്സ് 12.69 കോടിയും മമ്മൂട്ടി ചിത്രം ബസൂക്ക 13.51 കോടിയും അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലീ 4.95 കോടിയുമാണ് കേരള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത്. മലയാളം റിലീസുകളിൽ പ്രീ റിലീസ് ബുക്കിംഗിൽ മമ്മൂട്ടി ചിത്രം ബസൂക്കയായിരുന്നു മുന്നിൽ. 805 ഷോകൾ ആദ്യ ദിനം ചാർട്ട് ചെയ്തിരുന്ന സിനിമയുടെ അഡ്വാൻസ് സെയിൽസ് വഴി 1.50 കോടി കളക്ട് ചെയ്തിരുന്നു.