‘ഇനി കാണുന്നവര്‍ പറയട്ടേ,’ വലിയ പെരുന്നാള്‍ ആഘോഷവുമായി ഷെയിന്‍ നിഗം
വിവാദവും വിലക്കും നിലനില്‍ക്കെയാണ് ഷെയിന്‍ നിഗം നായകനായ വലിയ പെരുന്നാള്‍ ക്രിസ്മസിന് തിയറ്ററുകളിലെത്തിയത്. വലിയ പെരുന്നാളിന്റെ വിജയാഘോഷം ഉമ്മയ്ക്കും സഹോദരിമാര്‍ക്കും കുടുംബത്തിനൊപ്പമാണ് ഷെയിന്‍ ആഘോഷിച്ചത്.
ഇനി ഇപ്പോള്‍ നമ്മള് ഒ ന്നും പറയേണ്ടതില്ല, ഇനി സിനിയെക്കുറിച്ച് പറയേണ്ടത് കണ്ടവരാണ്. അവര്‍ പറയട്ടേ സിനിമയെക്കുറിച്ച്. ഷെയിന്‍ നിഗം ഉമ്മയ്ക്കൊപ്പമാണ് കേക്ക് മുറിച്ചത്. കലൂരിലെ വീട്ടിലായിരുന്നു വിജയാഘോഷം. ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം അന്‍വര്‍ റഷീദാണ് അവതരിപ്പിച്ചത്. മാജിക് മൗണ്ടന്‍ സിനിമയുടെ ബാനറില്‍ മോനിഷാ രാജീവ് ആണ് നിര്‍മ്മാണം.
ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് വലിയ പെരുന്നാള്‍ കഥ പറയുന്നത്. ഹിമികാ ബോസാണ് നായിക. ഡാന്‍സും ആക്ഷനും പശ്ചാത്തലമാകുന്ന സിനിമയില്‍ അക്കര്‍ എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് രാജനാണ് ക്യാമറ. റെക്സ് വിജയനാണ് സംഗീതസംവിധാനം.