നന്മയേയില്ല കരുണയും, വിനീതിന്റെ ബെസ്റ്റ് അഭിനവിന്റെയും, നെ​ഗറ്റീവ് ഷേഡിൽ കയ്യടിപ്പിച്ച് മുകുന്ദനുണ്ണി

നന്മയേയില്ല കരുണയും, വിനീതിന്റെ ബെസ്റ്റ് അഭിനവിന്റെയും, നെ​ഗറ്റീവ് ഷേഡിൽ കയ്യടിപ്പിച്ച് മുകുന്ദനുണ്ണി

നവാ​ഗതനായ അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നായകനായെത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് പ്രശംസകളുമായി സോഷ്യൽ മീഡിയ. പതിവ് കമേഴ്സ്യൽ സിനിമകളുടെ ഫോർമാറ്റോ ശൈലിയോ പിന്തുടരാതെ പുതുമ അനുഭവിപ്പിച്ച അവതരണത്തിലൂടെയും കയ്യടക്കത്തിലൂടെയും മുകുന്ദനുണ്ണി കയ്യടിപ്പിക്കുന്നുവെന്നാണ് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും.

ആദ്യാവസാനം അടിമുടി നെ​ഗറ്റീവ് ഷേഡിൽ വിനീത് ശ്രീനിവാസൻ വയനാട് കൽപ്പറ്റക്കാരനായ മുകുന്ദനുണ്ണി എന്ന അഡ്വക്കേറ്റായി എത്തിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ, തൻവി റാം എന്നിവരാണ് മറ്റ് പ്രധാന റോളുകളിൽ. വിനീതിന്റെ കരിയറിലെ മികച്ച പെർഫോർമൻസുകളിലൊന്നാണ് മുകുന്ദനുണ്ണിയെന്നും പ്രേക്ഷകർ.

കഥാഗതിയാണ് ആക‍ർഷിച്ചത്

അഡ്വക്കറ്റ് മുകുന്ദനുണ്ണി അയാളുടെ വിജയം മാത്രം ആഗ്രഹിക്കുന്നയാളാണെന്ന് വിനീത് ശ്രീനിവാസന്‍. നമുക്കുചുറ്റിലും ഇത്തരത്തിലുളള സ്വയം കേന്ദ്രീകൃതമായിട്ടുളള ആളുകളെ കാണാം. വക്കീല്‍ ജോലിയിലെന്നല്ല,ഏത് ജോലിയിലിലും ഒരു മുകുന്ദനുണ്ണിയുണ്ടാകുമെന്നും വിനീത് പറഞ്ഞു. ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ ട്രെയിലർ സംവിധായകന്‍റെ ആശയമായിരുന്നു. സിനിമ ജനങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് മുകുന്ദനുണ്ണിയുടെ സ്വഭാവത്തെകുറിച്ച് ആളുകള്‍ക്ക് ധാരണയുണ്ടാക്കുകയെന്നുളളതായിരുന്നു ലക്ഷ്യം. അത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനവിന്‍റെ ആദ്യ സിനിമയാണ് പക്ഷെ ആദ്യം കഥ കേട്ടപ്പോള്‍ തന്നെ ഓരോ സീനിലും അടുത്തതെന്തെന്ന് ആകാംക്ഷയോടെ കാത്തിരിപ്പിക്കുന്ന കഥാഗതിയാണ് ആക‍ർഷിച്ചത്. സിനിമയ്ക്ക് വേണ്ടി ഒരു ഒത്തുതീർപ്പിനും തയ്യാറാകാത്ത സംവിധായകനാണ് അഭിനവ്. അഭിപ്രായങ്ങളും ആശയപരമായ വിയോജിപ്പുകളും പറഞ്ഞിരുന്നുവെങ്കിലും എല്ലാം സംവിധായകന് വിട്ടുകൊടുത്തുകൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. അത് സംവിധായകനിലുളള വിശ്വാസം കൊണ്ടാണെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

തന്റെ സിനിമകളില്‍ നന്മ കൂടുതലാണെന്ന ആക്ഷേപം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സോടെ ഇല്ലാതെയാകുമെന്ന് വിനീത് ശ്രീനിവാസന്‍. ഒട്ടും നന്മയില്ലാത്ത, സ്വന്തം വിജയത്തെപ്പറ്റി മാത്രം ആലോചിച്ച് മുന്നോട്ട് പോകുന്ന കഥാപാത്രമാണ് മുകുന്ദന്‍ ഉണ്ണി. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായതിനാല്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സംവിധായകനുമായി വര്‍ഷങ്ങളുടെ പരിചയം ഉള്ളതുകൊണ്ടുതന്നെ എഴുതി തുടങ്ങിയപ്പോള്‍ മുതല്‍ കഥ പരിചിതമായിരുന്നുവെന്നും വിനീത് പറഞ്ഞു.

എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായി സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി.

വിനീത് ശ്രീനിവാസന്‍

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ

Related Stories

No stories found.
logo
The Cue
www.thecue.in