ആദ്യ ദിന കളക്ഷന്‍ 23 കോടി ; റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമെന്ന് നിര്‍മാതാവ് 

ആദ്യ ദിന കളക്ഷന്‍ 23 കോടി ; റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമെന്ന് നിര്‍മാതാവ് 

മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയാര്‍ന്ന ചിത്രമായ മമ്മൂട്ടിയുടെ മാമാങ്കം റിലീസിനെത്തിയപ്പോള്‍ ആദ്യ ദിനം തിയ്യേറ്ററുകളില്‍ നിന്ന് നേടിയ കളക്ഷന്‍ 23 കോടിയിലധികമെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത്. ഏകദേശം 2000 സെന്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്.

ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെന്‍ടറുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്??... അത്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ ??...ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട് കള്‍ക്ക് ഉത്തേജക മായിരിക്കും

വേണു കുന്നപ്പിള്ളി

എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചബിഗ് ബജറ്റ് ചിത്രം മാമാങ്കം കേരളത്തിനൊപ്പം തമിഴ്,തെലുങ്ക്, ഹിന്ദി പതിപ്പുകളിലായി ഇതരഭാഷാ പ്രേക്ഷകരിലുമെത്തുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ് മാമാങ്കം. മലയാള സിനിമയിലെ പ്രധാന താരങ്ങളെല്ലാം മാമാങ്കത്തിനും മമ്മൂട്ടിക്കും ആശംസകളര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, മഞ്ജു വാര്യര്‍ എന്നിവര്‍ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നു. ശ്യാം കൗഷല്‍ ആണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി. മനോജ് പിള്ളയാണ് ക്യാമറ.

രണ്ട് കാലഘട്ടങ്ങളിലായി മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി. സ്ത്രൈണ ഭാവമുള്ള കഥാപാത്രവും പടയാളി ഗെറ്റപ്പുമാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. മമ്മൂട്ടിക്ക് പുറമേ ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്. പ്രാചി തഹലാന്‍, അനു സിതാര, സിദ്ദീഖ്, അരുന്ദ് അറോറ, സുദേവ്, ഇനിയ, കനിഹ എന്നിവരും ചിത്രത്തിലുണ്ട്. മാമാങ്കത്തിന്റെ കാഴ്ചക്കാരും, ചാവേറുകളായും ഭടന്‍മാരായും ആയിരത്തിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിലുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in