
#Bheeshmaparavam Highest Grossed Indian Movie In History Of Saudi Arabia By Beating #Master
സൗദി അറേബ്യയില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ലഭിച്ച ചിത്രമായി മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. സിനിമയുടെ ഗള്‍ഫ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടത്. വിജയ് ചിത്രം മാസ്റ്ററിന്റെ റെക്കോര്‍ഡാണ് ഭീഷ്മ തകര്‍ത്തത്. 13 ദിവസം കൊണ്ടാണ് നേട്ടം.
ആഗോള കളക്ഷനില്‍ 75 കോടി പിന്നിട്ട ചിത്രം നൂറ് കോടി ക്ലബില്‍ പ്രവേശിക്കുമന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഭീഷ്മ പര്‍വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയുമുണ്ട്.