
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് ആദ്യ ആഴ്ചയിൽ തിയറ്ററിൽ നിന്ന് നേടിയത് 2 കോടി 30 ലക്ഷത്തിന് മുകളിൽ ഗ്രോസ് കളക്ഷനെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാർ. ആദ്യ ദിനം 1 കോടി 85 ലക്ഷമായിരുന്നു സിനിമയുടെ കളക്ഷൻ. 200 സ്ക്രീനിലായി റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 223 സ്ക്രീനുകളിലേക്ക് വർധിച്ചിരുന്നു. 10 കോടിക്ക് മുകളിലാണ് സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കോമഡി ത്രില്ലർ ആയൊരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ' രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രമാണ് ഡൊമിനിക്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട് എന്നിവർക്കൊപ്പം വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ