ആലപ്പുഴ ജിംഖാന വിഷു കളക്ഷനിൽ ഒന്നാമത്, എമ്പുരാൻ, ബസൂക്ക, മരണമാസ് ഇതുവരെ നേടിയത്

ആലപ്പുഴ ജിംഖാന വിഷു കളക്ഷനിൽ ഒന്നാമത്, എമ്പുരാൻ, ബസൂക്ക, മരണമാസ് ഇതുവരെ നേടിയത്
Published on

റിലീസ് ചെയ്ത് എട്ട് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസ് കളക്ഷനിൽ ഒന്നാമത് നസ്ലനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന, 8 ദിവസം കൊണ്ട് ആലപ്പുഴ ജിംഖാന 22.88 കോടി നേടി. മമ്മൂട്ടിയുടെ ബസൂക്കയാണ് രണ്ടാമത്. കേരളത്തിൽ ചിത്രത്തിന്റെ ​ഗ്രോസ് കളക്ഷൻ 12 കോടിയാണ്. മരണമാസ് എട്ട് ദിവസം കൊണ്ട് 8 കോടി 28 ലക്ഷം നേടി. അജിത് കുമാർ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി കേരളത്തിൽ നിന്ന് എട്ട് ദിവസം കൊണ്ട് കളക്ട് ചെയ്തത് 3.84 കോടിയാണ്. ഒടിടി റിലീസ് പ്രഖ്യാപനം വരെ എമ്പുരാൻ കേരളത്തിൽ നിന്ന് കളക്ട് ചെയ്ത ​ഗ്രോസ് 85.51 കോടി രൂപയാണ്.

വിഷു ബോക്സ് ഓഫീസിൽ കേരളത്തിൽ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ

ഏപ്രിൽ 10ന് റിലീസ് ചെയ്ത നസ്ലൻ ചിത്രം ആലപ്പുഴ ജിംഖാനയാണ് കേരളത്തിലെ വിഷു റിലീസ് ചിത്രങ്ങളിൽ കളക്ഷനിൽ ഒന്നാമത്. റിലീസ് ദിവസം 2 കോടി 65 ലക്ഷം ഓപ്പണിം​ഗ് കളക്ഷൻ നേടിയ ചിത്രം അഞ്ച് ദിവസം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ 30 കോടി പിന്നിട്ടതായി ബോക്സ് ഓഫീസ് അനാലിസിസ് വെബ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 16ന് വൈകിട്ട് വരെ 1 കോടി 98 ലക്ഷമാണ് ആലപ്പുഴ ജിംഖാനയുടെ കേരളത്തിലെ കളക്ഷൻ.

മമ്മൂട്ടി ചിത്രം ബസൂക്കയായിരുന്നു ഓപ്പണിം​ഗ് കളക്ഷനിൽ ആലപ്പുഴ ജിംഖാനയെക്കാൾ മുന്നിൽ എന്നാൽ ഏപ്രിൽ 15 വരെയുള്ള വേൾഡ് വൈഡ് ​ഗ്രോസ് പരി​ഗണിച്ചാൽ 22.25 കോടിയാണ് ചിത്രത്തിന്റെ കളക്ഷനെന്ന് സാക്നിൽകിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

ഇത് പ്രകാരം ടൊവിനോ തോമസ് നിർമ്മിച്ച് ബേസിൽ ജോസഫ് നായകനായ മരണമാസ് 10.59 കോടിയാണ് നേടിയിരിക്കുന്നത്.

ബസൂക്ക ആറ് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 11.6 കോടി ​ഗ്രോസ് നേടിയതായി സാക്നിൽക്. റിലീസ് ദിവസം 3.20 കോടിയാണ് ഓപ്പണിം​ഗ് ​ഗ്രോസ്. ആലപ്പുഴ ജിംഖാനയുടെ കേരളത്തിലെ ​ഗ്രോസ് സാക്നിൽക് പ്രകാരം ഇങ്ങനെയാണ്

Day 1 [1st Thursday] ₹ 2.65 Cr -

Day 2 [1st Friday] ₹ 2.8 Cr

Day 3 [1st Saturday] ₹ 3.5 Cr

Day 4 [1st Sunday] ₹ 3.65 Cr

Day 5 [1st Monday] ₹ 3.4 Cr

Day 6 [1st Tuesday] ₹ 2.9 Cr

Related Stories

No stories found.
logo
The Cue
www.thecue.in