ദൃശ്യം സെക്കന്‍ഡ് ആമസോണില്‍ എന്ന് കാണാനാകും, ഫെബ്രുവരി എട്ടിന് ഉത്തരമെന്ന് മോഹന്‍ലാല്‍

#Drishyam2Trailer out on Feb 8
#Drishyam2Trailer out on Feb 8
Summary

അതേ കടയില്‍ കട്ടന്‍ചായ കുടിച്ച് ജോര്‍ജുകുട്ടി, ദൃശ്യം റിലീസ് എട്ടിന് അറിയാം

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡിന്റെ ഒടിടി റിലീസ് ഫെബ്രുവരി എട്ടിന് പ്രഖ്യാപിക്കും. ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയറ്റര്‍ റിലീസായി ആലോചിച്ചിരുന്ന ദൃശ്യം സെക്കന്‍ഡ് ആമസോണിന് നല്‍കിയതിനെതിരെ തിയറ്ററുടമകളും നിര്‍മ്മാതാക്കളും പ്രതിഷേധമുയര്‍ത്തിയിരുന്നു.

ദൃശ്യം സെക്കന്‍ഡ് ട്രയിലറും ഫെബ്രുവരി എട്ടിന് പുറത്തുവരും. ഫെബ്രുവരി അവസാന വാരമായിരിക്കും ദൃശ്യം സെക്കന്‍ഡ് സ്ട്രീമിംഗ് എന്ന് സൂചനയുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ദൃശ്യം സെക്കന്‍ഡ് ആമസോണിന് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഫെബ്രുവരി 17നോ 20നോ ചിത്രം ആമസോണ്‍ വഴി പ്രേക്ഷകരിലെത്തുമെന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് കമന്റായി നിരവധി പേര്‍ നല്‍കുന്ന സൂചന.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2ന്റെ റിലീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാകുമെന്ന പ്രഖ്യാപനം വന്നത് പുതുവര്‍ഷ പുലരിയിലാണ്. മറ്റൊരു ഓപ്ഷന്‍ ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു.

മോഹന്‍ലാല്‍ ഒ.ടി.ടി. റീലീസിനെക്കുറിച്ച്

ദൃശ്യം സമാനതകളില്ലാത്ത ഒരു ത്രില്ലറായിരുന്നു, കാലത്തിന് മുമ്പേ സഞ്ചരിച്ച, വളരെയധികം ആരാധകരെ സൃഷ്ടിച്ച സിനിമ. ദൃശ്യം ആദ്യഭാഗത്ത് ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എവിടെ അവസാനിച്ചുവോ അവിടെ നിന്നാണ് ദൃശ്യം സെക്കന്‍ഡ് തുടങ്ങുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള റിലീസുകളിലൊന്ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനാകുന്നതില്‍ സന്തോഷമുണ്ട്. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ലോകമെമ്പാടും വീടുകളുടെ സുരക്ഷയില്‍ സിനിമ കാണാനാകുമെന്നതാണ് ഈ റിലീസിലൂടെ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിലേക്ക് ദക്ഷിണേന്ത്യയിലെ മികച്ച ചില സിനിമകള്‍ എത്തിക്കാന്‍ ആമസോണ്‍ പ്രൈം വീഡിയോക്ക് സാധിച്ചിട്ടുണ്ട്. 'ദൃശ്യ'ത്തിന്റെ തുടര്‍ച്ചയ്ക്കായി കാഴ്ചക്കാര്‍ ക്ഷമയോടെ കാത്തിരുന്നതായി അറിയാം 'ദൃശ്യം 2' ഞങ്ങള്‍ക്ക് സ്‌നേഹത്തിന്റെ അധ്വാനമാണ്, ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് അത് ഉയരുമെന്നാണ് വിശ്വാസം.

#Drishyam2Trailer out on Feb 8
'മെമ്മറീസ് രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ച് നോക്കുന്നുണ്ട്, എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ വിടില്ല', ജീത്തു ജോസഫ് അഭിമുഖം

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദൃശ്യം ഫസ്റ്റില്‍ എല്ലാവരും പറഞ്ഞു മോഹന്‍ലാല്‍ പഴയ മോഹന്‍ലാല്‍ ആയി വന്നൂ എന്നൊക്കെ, ഒരുപക്ഷെ ദൃശ്യം ഫസ്റ്റിനേക്കാള്‍ കൂടുതല്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കുക ദൃശ്യം 2ലായിരിക്കും. അദ്ദേഹം ഒത്തിരി ഫ്‌ളക്‌സിബിളാണ്. അങ്ങനത്തെ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു ട്രീറ്റായിരിക്കും. ആദ്യഭാഗത്തേക്കാള്‍ ലാലേട്ടന് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന സ്‌ക്രിപ്റ്റായിരുന്നു ദൃശ്യം 2-ന്റേത്.'

#Drishyam2Trailer out on Feb 8
ദൃശ്യം സെക്കന്‍ഡിന് വിലങ്ങുതടിയായി ഒരു കാര്യമുണ്ടായിരുന്നു: ജീത്തു ജോസഫ് അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in