'പേടിച്ച് ഉറങ്ങാറില്ല, ചത്തത് തന്നെ ഇവിടെ കിടന്ന്'; ആനപ്പേടിയില്‍ ആറളം പറയുന്നു

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസികള്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയാകുകയാണ്. ശാസ്ത്രീയമായ രീതിയില്‍ ആനമതില്‍ പണിയണമെന്ന ഫാം നിവാസികളുടെ ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. പേരിന് പോലും സിമന്റും കമ്പിയും ഇല്ലാതെ പണിയുന്ന മതില്‍ ആന സ്ഥിരമായി തകര്‍ക്കും. ഓരോ തവണ ആന മതില്‍ തകര്‍ക്കുമ്പോഴും ഇവിടുത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി വീണ്ടും പഴയപടി തന്നെ പുനര്‍നിര്‍മ്മിക്കും. ഇങ്ങനെ ചെലവാക്കുന്ന പണം ഉപയോഗിച്ച് കൃത്യമായ രീതിയില്‍ ആനമതില്‍ പണിതാല്‍ ആറളത്തെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാകും.

ആറളം വന്യജീവി സങ്കേതത്തിന് മറുവശത്ത് ജനറല്‍ വിഭാഗത്തില്‍ പെട്ട ആളുകളാണ് താമസിക്കുന്നത്. അവിടെ പണിത മതില്‍ വര്‍ഷങ്ങളായിട്ടും ആന തകര്‍ത്തിട്ടില്ലെന്നും, അതുപോലെ സിമന്റും കമ്പിയും ഉപയോഗിച്ചുള്ള മതിലാണ് തങ്ങള്‍ക്ക് വേണ്ടതെന്നുമാണ് ആറളത്തെ ആദിവാസി വിഭാഗങ്ങളുടെ ആവശ്യം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആറളത്തെ വീടുകള്‍ക്ക് മുന്നില്‍ ആനകളും പന്നികളും ഭീതി വിതക്കുകയാണ്. ആനപ്പേടിയില്‍ ഇവിടുള്ളവര്‍ ഉറങ്ങാറില്ല.

Related Stories

No stories found.
logo
The Cue
www.thecue.in