മൂലമ്പിള്ളി പാക്കേജിൽ പറഞ്ഞ ജോലി മക്കൾക്ക്‌ കിട്ടുമോ?| Mary Xavier| Moolampilly

മൂലമ്പിള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ നോര്‍ത്ത് പാലം പൊളിച്ച വേസ്റ്റ് കുന്നു പോലെ കൂട്ടിയിട്ട ഭൂമിയാണ് കിട്ടിയത്. പരാതി കൊടുത്തിട്ട് ആരും തിരിഞ്ഞ് പോലും നോക്കിയില്ല. നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍ നിന്നും ടാക്‌സ് പിടിച്ചു. പിന്നെ അത് ശരിയാക്കാനും കുറേ നടക്കേണ്ടി വന്നു.മുലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കിയിട്ട് പതിനാല് വര്‍ഷമായിട്ടും പാക്കേജില്‍ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പിലായില്ലെന്ന് പറയുകയാണ് മേരി സേവിയര്‍. തുതിയൂരില്‍ പകരം ലഭിച്ച ഭൂമിയില്‍ ഇവര്‍ വീട് വെച്ചെങ്കിലും ജോലി നല്‍കും എന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളൊന്നും നടപ്പിലായില്ല.