ലെസ്ബിയന്‍ കപിള്‍സ് സിന്ധ്യയും വിദ്യയും പ്രണയം പറയുന്നു

തിരുവനന്തപുരം സ്വദേശികളായ സിന്ധ്യയും വിദ്യയും എതിര്‍പ്പുകളെ അവഗണിച്ച് ഒന്നിച്ച് ജീവിക്കുകയാണ്. ലെസ്ബിയന്‍ പ്രണയങ്ങളെ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് ഇരുവരും ചൂണ്ടിക്കാണിക്കുന്നത്. കഞ്ചാവുള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നവരാണ് ലെസ്ബിയന്‍ ബന്ധങ്ങളിലെത്തുന്നതെന്ന് പോലീസ് പോലും പരിഹസിച്ചതായി ഇവര്‍ ആരോപിക്കുന്നു. ആണും പെണ്ണും പ്രണയിക്കുന്നത് അംഗീകരിക്കുന്ന സമൂഹം എന്തുകൊണ്ടാണ് തങ്ങളുടെ പ്രണയത്തെ പുച്ഛിക്കുന്നതെന്നും ഇരുവരും ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in