ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ സംരക്ഷിക്കുകയാണ്, ആലുവ യു.സി കോളജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികൂട്ടായ്മ

ആലുവ യു.സി കോളേജില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ മാനേജ്‌മെന്റ് സംരക്ഷിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍.

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നില്ലെന്നും യു.ജി.സി മാനദണ്ഡപ്രകാരമല്ല ഈ കമ്മിറ്റി യു.സി കോളേജില്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ദ ക്യുവിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തുടര്‍ച്ചയായി കോളജേില്‍ ലൈംഗികാതിക്രമണ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കോളേജിലെ വിദ്യാര്‍ത്ഥി രശ്മി പറഞ്ഞു.

ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ചെറി ജേക്കബിനെതിരെയാണ് പരാതി. മാനേജ്‌ന്റെ് പരാതി നിസാരവത്കരിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അധ്യാപകന് കൗണ്‍സിലിങ്ങ് മാത്രം മതിയെന്ന് പറഞ്ഞ് പരാതി ഒതുക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in