റോഹിങ്ക്യൻ വംശഹത്യ ഭയപ്പെടുത്തുന്നത് യു എൻ

മ്യാൻമറിൽ റോഹിങ്ക്യൻ ജനതയ്ക്ക് നേരെ സൈന്യം തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് യു.എൻ.

'ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ റിപ്പോർട്ടുകളാണ് മ്യാൻമറിൽ നിന്ന് ലഭിക്കുന്നതെന്നും അക്രമങ്ങൾ വ്യാപിക്കാനിടയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി മുന്നറിയിപ്പ് നൽകി.

മ്യാൻമറിൽ സൈന്യത്തിന്റെ ആക്രമണം കാരണം 45,000 രോഹിങ്കികൾ പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നതായും യുഎൻ.

രണ്ടുലക്ഷത്തോളം റോഹിങ്കിയൻ ജനത തിങ്ങിപ്പാർക്കുന്ന റാഖൈൻ സംസ്ഥാനത്തെ ബുത്തിഡൗങ്ങ് നഗരം പൂർണമായും അടച്ച് സൈന്യം കഴിഞ്ഞ ദിവസം തീയിട്ടിരുന്നു.നഗരത്തിൽ നിന്ന് പുറത്തുപോവാനുള്ള പാലത്തിന് തീയിടുകയും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ഭക്ഷണമോ മരുന്നുകളോ അവശ്യ സാധനങ്ങളോ ഇല്ലാതെ പാടങ്ങളിലും പറമ്പുകളിലും ഒളിച്ചിരിക്കുകയാണെന്നും സൈനികാതിക്രമത്തിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് പുറം ലോകത്തിന് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ബി സി റിപ്പോർട്ട് ചെയ്യുന്നു.

2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത് മുതൽ റോഹിങ്ക്യകൾക്കെതരെ സൈന്യം തുടരുന്ന അതിക്രമങ്ങളുടെയും നിർബന്ധിത കുടിയിറക്കലിൻ്റെയും തുടർച്ചയാണ് പുതിയ അക്രമങ്ങളും.

Related Stories

No stories found.
logo
The Cue
www.thecue.in