ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്. ഇന്ത്യയുടെ സ്ഥാനം റാങ്കിംഗില്‍ എത്രാമത്?

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്.
ഇന്ത്യയുടെ സ്ഥാനം റാങ്കിംഗില്‍ എത്രാമത്?
Published on

ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ഡേ. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് മാർച്ച് 20 ഇന്റർനാഷണൽ ഹാപ്പിനസ് ഡേയായി ആചരിച്ചു തുടങ്ങിയത്.

ഹാപ്പിനസ് ഡേ യുടെ ഭാഗമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തു വന്നപ്പോൾ ഏഴാം തവണയും ഫിൻലൻഡ് ഒന്നാമതായി. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഡെൻമാർക്ക്, ഐസ്ല‌ൻഡ്, സ്വീഡൻ, ഇസ്രയേൽ എന്നിവരാണ് പട്ടികയിലെ മറ്റു അഞ്ചുവരെയുള്ള സ്‌ഥാനങ്ങളിൽ. 143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പക്ഷെ 126-ാം സ്ഥാനത്താണ്. അയൽരാജ്യമായ ചൈന 60 സ്‌ഥാനത്തും നേപ്പാൾ 93 സ്‌ഥാനത്തും പാക്കിസ്ഥാൻ 108-ാം സ്‌ഥാനത്തും ശ്രീലങ്ക 128സ്‌ഥാനവും . ആദ്യമായി അമേരിക്കയും ജർമനിയും പട്ടികയിലെ ആദ്യ ഇരുപത് സ്‌ഥാനങ്ങളിൽ നിന്ന് പുറത്തായി.

ഹാപ്പിനെസ്സ് റാങ്കിം​ഗ് കണക്കാക്കുന്നത് ജീവിത സംതൃപ്തി, പെർ ക്യാപിറ്റ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്യം, ദയ, അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in