Paytm പേയ്‌മെൻ്റ് ബാങ്കിനെ വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

നമ്മളിൽ പേടിഎം ഉപയോഗിക്കാത്തവർ ചുരുക്കമാണ് . നിത്യ ജീവിതത്തിന്റെ ഭാഗമാണ് പേടിഎം പോലെയുള്ള ഡിജിറ്റൽ സേവനങ്ങൾ. പേടിഎം സേവനങ്ങളിൽ ഒന്നായ പേടിഎം ബാങ്ക് ഉപയോഗിക്കുന്നവരും നിരവധിയാണ് . പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന അറിയിപ്പാണ് ആർ ബി ഐയുടെ ഭാഗത്തു നിന്ന് വന്നിരിക്കുന്നത്.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കി ആര്‍ബിഐ . പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സിനു നിയന്ത്രണം ഏർപ്പെടുത്തി ആര്‍ബിഐ ഉത്തരവിറക്കി . മാര്‍ച്ച് ഒന്ന് മുതലാണ് ഇത് ബാധകമാകുക എന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും നിർദേശത്തിൽ പറയുന്നു. കൂടാതെ പേടിഎം ബാങ്ക് യുപിഐ സര്‍വീസീനും ആർ ബി ഐ പൂട്ടിട്ടു .

ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കാന്‍ തടസമില്ല.ആർ ബി ഐ വ്യവസ്ഥകൾ പാലിക്കുന്നതില്‍ പേടിഎം തുടര്‍ച്ചയായി വീഴ്ച വരുത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് ആർ ബി ഐ കടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in