അദാനി ഗ്രൂപ്പ് കൽക്കരി വിതരണത്തിൽ വൻ അഴിമതി നടത്തിയെന്ന് ഒസിസിആർപി റിപ്പോർട്ട്

അദാനി ഗ്രൂപ്പ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇറക്കുമതി ചെയ്തു വിൽക്കുന്നത് ഗുണനിലവാരമില്ലാത്ത കൽക്കരിയെന്ന് ഓർഗനൈസ്ഡ് ക്രൈം അൻഡ് കറപ്ഷൻ റിപ്പോട്ടിങ്ങ് പ്രോജക്ടിന്റെ റിപ്പോർട്ട്. ഇൻഡോനേഷ്യയിലെ വിതരണക്കാരിൽനിന്ന് നിലവാരം കുറഞ്ഞ കൽക്കരി ഇറക്കുമതി ചെയ്തു തുക പെരുപ്പിച്ചുകാട്ടി തമിഴ്‌നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്കോനു വിറ്റെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഗുണ നിലവാരം കുറഞ്ഞ കൽക്കരി കത്തിക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥാതിക പ്രശ്നങ്ങളും സർക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടവും റിപ്പോട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

15 ലക്ഷം ടണ്ണിന്റെ ഇടപാടു നടത്തിയ അദാനി ഗ്രൂപ്പ് വില പെരുപ്പിച്ചുകാട്ടി 207 ശതമാനം ലാഭത്തിലാണ് ഈ ഇടപാടുകൾ നടത്തിയതെന്നാണ് റിപ്പോർട് പറയുന്നത് .

കിലോഗ്രാമിന് 3500 കലോറി അടങ്ങുന്ന കൽക്കരിയാണ് ഇൻഡോനേഷ്യയിൽനിന്ന് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇൻഡോനേഷ്യയിലെ നിലവാരം കുറഞ്ഞ കൽക്കരി വിൽക്കുന്ന കൽക്കരി ഖനിയിൽ നിന്ന് ടണ്ണിന് 28 ഡോളർ നിരക്കിനാണ് കൽക്കരി വാങ്ങിയത്. കിലോഗ്രാമിന് 6000 കലോറി അടങ്ങുന്ന ഉയർന്ന നിലവാരമുള്ള കൽക്കരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത് ടാംഗെഡ്കോയ്ക്ക് അദാനി ഗ്രൂപ്പ് വിൽപന നടത്തിയത് എന്ന് പുറത്തു വന്ന റിപ്പോർട്ടിലെ വെളിപ്പെടുത്തൽ

Related Stories

No stories found.
logo
The Cue
www.thecue.in