ഞാൻ വലിയൊരു കമൽഹാസൻ ഫാൻ, ഹീ വാസ് ബോൺ ഫോർ ഫിലിം: ചിദംബരം അഭിമുഖം

Summary

മഞ്ഞുമ്മൽ ബോയ്സ് തിരക്കഥാകൃത്തും സംവിധായകനുമായ ചിദംബരവുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം

ഞാൻ വലിയൊരു കമൽ ഹാസൻ ഫാൻ ആണ്. അദ്ദേഹം ഒരു നടൻ മാത്രമല്ല ഒരു ഫുൾ ഫിലിം മേക്കർ കൂടിയാണ്. വളരെ ബ്രില്ല്യന്റായ സംവിധായകനാണ്. എന്നെ വളരെയധികം സ്വാധീനിച്ച പടങ്ങളാണ് വിരുമാണ്ടി പോലെയുള്ള ചിത്രങ്ങളൊക്കെ അദ്ദേഹം വളരെ നല്ലൊരു ഫിലിം മേക്കറാണ്. ഹീ വാസ് ബോൺ ഫോർ ഫിലിം. ചെറുപ്പത്തിലെ ബാലതാരമായി സിനിമയിൽ വന്നയാളാണ് അദ്ദേ​ഹം. അദ്ദേഹത്തിന്റെ മുപ്പത് വയസ്സുമുതൽ ഹീ ഈസ് എ മാസ്റ്റർ. ഈ സിനിമ കാരണം എങ്കിലും എനിക്ക് കമൽ ഹാസനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നാണ് എന്റെ ആ​ഗ്രഹം. ഞാൻ ആലോചിച്ചിട്ടുണ്ട് ഇന്ന് ഇത്രയും ടെക്നോളജിയുണ്ട് എൽ.ഇ.ഡി ലെെറ്റ്സ് ഉണ്ട്, ലെെറ്റർ മാട്രീസ് ഉണ്ട്. ഫിലിം മേക്കിം​ഗ് മൊത്തത്തിൽ മൊബെെലിലായി. എന്നിട്ട് പോലും നമുക്ക് അവിടെ ഷൂട്ട് ചെയ്യാൻ പറ്റുന്നില്ല. അപ്പോഴാണ് ഇവർ ഈ തൊണ്ണൂറുകളിൽ വലിയ ലെെറ്റും, ജനറേറ്ററിന്റെ കേബിൾ അവിടെ മുകളിൽ ഒക്കെ കൊണ്ടു വന്ന് വച്ചിട്ട്, ഇത്രയും ആൾക്കാരെ വച്ച് താഴെ അതും ഒന്നോ രണ്ടോ സീനല്ല ഒരു പടത്തിന്റെ മൊത്തം പരിപാടിയും പാട്ടും ഒക്കെ ഷൂട്ട് ചെയ്തത്. ഇത് എങ്ങനെ ഷൂട്ട് ചെയ്തു എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല, അത് വളരെ പാടുള്ളതും വളരെയധികം റിസ്കിയായിട്ടുള്ളതുമായ കാര്യമാണ്.

logo
The Cue
www.thecue.in