conversation with maneesh narayanan
എനിക്ക് വലിയ ആഗ്രഹമുണ്ട്, ഫൈനൽ തീരുമാനം ബിലാലിന്റേതാണ് : ദുൽഖർ സൽമാൻ അഭിമുഖം
മമ്മൂട്ടിയുടെ പ്രഖ്യാപിക്കപ്പെട്ട സിനിമകളിൽ ഏറ്റവും ഹൈപ്പ് സൃഷ്ടിക്കപ്പെട്ട പ്രൊജക്ടാണ് ബിലാൽ. ബിഗ് ബി എന്ന ട്രെൻഡ് സെറ്റർ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും പ്രധാന കഥാപാത്രമായെത്തുമെന്ന് റിപ്പോർട്ടുകളും അഭ്യൂഹങ്ങളും വന്നിരുന്നു.
അമൽ നീരദോ, സിനിമയുടെ അണിയറപ്രവർത്തകരോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിക്കൊപ്പം ബിലാലിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഫൈനൽ തീരുമാനം ബിലാലിന്റേതാണ് എന്നാണ് ദുൽഖർ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.