വിജയ് പറഞ്ഞു, സോറി ഞാൻ കണ്ടില്ലായിരുന്നു; എന്റെ സിനിമകളുടെയെല്ലാം ലിസ്റ്റ് വിജയ് ഇങ്ങോട്ട് പറഞ്ഞു: ബാബു ആന്റണി അഭിമുഖം

ലിയോ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് തമിഴിൽ താൻ അഭിനയിച്ച സിനിമകളെക്കുറിച്ച് വിജയ് പേരെടുത്ത് പറഞ്ഞതായി ബാബു ആന്റണി. താങ്കളുടെ ബി​ഗ് ഫാൻ ആണ് എന്നാണ് വിജയ് ലിയോയുടെ സെറ്റിൽ കണ്ടപ്പോൾ പറഞ്ഞത്. ക്യു സ്റ്റുഡിയോ അഭിമുഖത്തിലാണ് ബാബു ആന്റണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ബാബു ആന്റണി പറഞ്ഞത്

വിജയ് ഹെഡ് ഫോൺ വച്ച് സിനിമയിലെ ഒരു സീൻ കണ്ടുകൊണ്ടിരിക്കെയാണ് ഞാൻ സെറ്റിലെത്തിയത്. കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ എന്നെ പിന്നിൽ നിന്ന് തട്ടി. വിജയ് ആയിരുന്നു. നമസ്കാരം സർ എന്ന് ഞാൻ പറഞ്ഞപ്പോൾ സാർ വന്നത് ഞാൻ കണ്ടില്ലായിരുന്നുവെന്ന് എന്നോട് മറുപടി പറഞ്ഞു. അയാം എ ബി​ഗ് ഫാൻ ഓഫ് യുവേഴ്സ് എന്ന് വിജയ് പറഞ്ഞത് എന്നെ ഞെട്ടിച്ചു. ആർഡിഎക്സ് എന്ന സിനിമയിലെ ഫൈറ്റ് സീനുകൾ കണ്ടാണ് ലോകേഷ് കനകരാജ് ലിയോ എന്ന സിനിമയിലേക്ക് ക്ഷണിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in