തൃപ്തിപ്പെടുത്തിയോ മണി ഹെയ്സ്റ്റ് നാലാം സീസണ്‍ ?

നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരുന്ന സീരീസാണ് മണി ഹെയ്സ്റ്റ് പുതിയ സീസണ്‍. 2017ല്‍ സ്പാനിഷ് ചാനലായ ആന്റിന ത്രീക്ക് വേണ്ടി നിര്‍മിച്ച രണ്ട് സീസണുകളുള്ള സീരീസ് ആദ്യഭാഗങ്ങള്‍ക്ക് ശേഷം കാഴ്ചക്കാര്‍ കയ്യൊഴിഞ്ഞതായിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്ത് ലോകവ്യാപകമായി റിലീസ് ചെയ്യുകയും നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും അധികം പ്രേക്ഷകരുള്ള സീരീസുകളിലൊന്നായി മാറുകയും ചെയ്തു. ആ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രിയേറ്ററായ അലക്സ് പീന സീരീസിന് പുതിയ സീസണൊരുക്കിയത്. പുതിയ മോഷണവുമായെത്തിയ പ്രൊഫസറുടെയും കൂട്ടരുടെയും കഥയുടെ ബാക്കിയായ നാലാം സീസണായിരുന്നു ഏപ്രില്‍ ആദ്യവാരം റിലീസ് ചെയ്തത്.

നാലാം സീസണെത്തുന്നതിന് മുന്‍പ് തന്നെ എന്തുകൊണ്ട് മണിഹെയ്സ്റ്റ് കാണണമെന്നതിനെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. സീരീസിന്റെ ബിഞ്ച് വാച്ചിങ്ങ് സ്വഭാവവും, പ്രൊഫസറുടെ ഊഹിക്കാന്‍ കഴിയാത്ത ഹെയ്സ്റ്റ് പ്ലാനും, പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളും പ്രേക്ഷകനെ എന്‍ഗേജിങ്ങ് ആക്കുന്ന അവതരണവുമെല്ലാമായിരുന്നു അന്ന് പറഞ്ഞത്. ആരാധകര്‍ കാത്തിരുന്ന നാലാം സീസണെത്തിയപ്പോള്‍ ഈ കാരണങ്ങളെല്ലാം അതിലുമുണ്ടോ എന്ന് നമുക്ക് നോക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in