എന്തുകൊണ്ട് മണി ഹെയ്സ്റ്റ് സ്ട്രീം ചെയ്യണം | BINGEWATCH Ep-9| THE CUE

ബിഞ്ച് വാച്ചിങ്ങ് കൂടുതല്‍ ത്രില്ലിങ്ങാകുന്നത് കാണുന്ന ഓരോ എപ്പിസോഡും തീരുന്ന മൊമന്റില്‍ തന്നെ അടുത്ത എപ്പിസോഡിലേക്ക് പോകാന്‍ ക്ലിക്ക് ചെയ്യാന്‍ തോന്നുന്ന വിധം എക്‌സൈറ്റ്‌മെന്റ് ഒരു സീരീസ് ഉണ്ടാക്കുമ്പോഴാണ്, അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതിരിക്കാന്‍ കഴിയാത്ത തരത്തില്‍ കാണുന്ന പ്രേക്ഷകനെ അഡിക്ടട് ആക്കുക. ഓരോ വ്യക്തിക്കും അവര്‍ക്കിഷ്ടപ്പെട്ട ഴോണറനുസരിച്ചായിരിക്കും ആ അഡിക്ഷന്‍ ഉണ്ടാവുക. ഫ്രണ്ട്‌സും ബിഗ് ബാങ്ങ് തിയറിയുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് അടുത്തത് എന്തെന്ന് അറിയുന്നതിന് പകരം അത് തീരരുതെന്നാണ് തോന്നുക, ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെ കാര്യമെടുത്താല്‍ അതിലെ പ്ലോട്ട് ട്വിസ്റ്റുകളും ക്യാരക്ടര്‍ ഡെവലപ്‌മെന്റുമെല്ലാം അവരെ ഇതിലേക്ക് പിടിച്ചിടുന്നു, ബ്രേക്കിംഗ് ബാഡ് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അവര്‍ക്ക് അത് തുടങ്ങുന്നതോ അവസാനിക്കുന്നതോ ഒന്നും അറിയാതെ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫീല്‍ തോന്നിയേക്കാം. ഇത്തരത്തില്‍ ഓരോ വ്യക്തിക്കും പലതരത്തിലായിരിക്കും ഒരു സീരീസിനോട് ഇഷ്ടം തോന്നുക, അങ്ങനെയുള്ള സീരീസ് ആരാധകരില്‍ കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സീരീസുകളിലൊന്നായ നെറ്റ്ഫ്‌ലിക്‌സിന്റെ മണി ഹെയ്സ്റ്റാണ് ഇന്ന് ബിഞ്ച് വാച്ചില്‍.

Related Stories

No stories found.
logo
The Cue
www.thecue.in