ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ പോളോ, വെന്റോ മോഡലുകള്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍ 

ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ പോളോ, വെന്റോ മോഡലുകള്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍ 

ബിഎസ് VI എഞ്ചിന്‍ കരുത്തുമായി പുതിയ പോളോ, വെന്റോ മോഡലുകള്‍ വിപണിയില്‍ എത്തിച്ച് ഫോക്‌സ്‌വാഗണ്‍. പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നതോടെ 1.5 ലിറ്റര്‍ ഡീസല്‍ മോഡലുകളെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഫോക്‌സ്‌വാഗന്റെ ഏറ്റവും ജനപ്രിയ മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ സെഡാനും. ഇരുമോഡലുകളും 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനിലാണ് വിപണിയില്‍ എത്തുന്നത്. പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ എഞ്ചിന്‍ 76 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളില്‍ രണ്ട് വാഹനങ്ങളും ലഭ്യമാകും. നേരത്തെ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണ് പുതിയ എഞ്ചിനെന്നും കൂടുതല്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. നിരവധി മാറ്റങ്ങളോടെയും പുതുമകളോടെയും അടുത്തിടെ ഇരുമോഡലുകളുടെയും ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബ്ലാക്ക് നിറത്തിലുള്ള റൂഫ്, ബി-പില്ലാര്‍, റിയര്‍വ്യൂ മിറര്‍, സ്‌പോയിലര്‍ എന്നിവ പുതിയ മാറ്റങ്ങളില്‍പ്പെടുന്നു. 10 സ്‌പോക്ക് അലോയി വീലും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പോളോയിലേതിന് സമാനമായ മാറ്റങ്ങള്‍ തന്നെയാണ് വെന്റോയിലും കമ്പനി വരുത്തിയിരിക്കുന്നത്. ചൂട് തടയുന്നതിനുള്ള ഗ്ലാസുകളും, എഞ്ചിനും നവീകരിച്ചു എന്നതൊഴിച്ചാല്‍ ബി എസ് 6 വാഹനങ്ങളില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും കമ്പനി വരുത്തിയിട്ടില്ല.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ എന്നിവയും എടുത്തു പറയേണ്ട ഫീച്ചറുകളാണ്. പോളോയ്ക്ക് 5.82 ലക്ഷം രൂപയും, വെന്റോ മോഡലിന് 8.86 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

Related Stories

No stories found.
logo
The Cue
www.thecue.in