റോൾസ് റോയ്‌സ് കള്ളിനൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് പതിപ്പിന് 10.50 കോടി രൂപയും ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപയുമാണ് പ്രാരംഭ വില. ഔദ്യോഗികമായി കള്ളിനൻ സീരീസ് II എന്നറിയപ്പെടുന്ന പുതുക്കിയ എസ്‌യുവി ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. പുതിയ സ്റ്റൈലിലും പരിഷ്കരിച്ച ഇൻ്റീരിയറും നവീകരിച്ച സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയാണ് ഈ സീരീസ് പുറത്തിറക്കിയിരിക്കുന്നത്.
കള്ളിനൻ ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തേകുന്നത് മുമ്പത്തെ അതേ 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ്. ഇത് സ്റ്റാൻഡേർഡ് വേരിയൻ്റിൽ 571 എച്ച്‌പിയും 850 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുകയും ബ്ലാക്ക് ബാഡ്ജ് പതിപ്പിൽ 600 എച്ച്‌പിയും 900 എൻഎം ടോർക്കും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് നാല് ചക്രങ്ങളിലേക്കും പവർ അയയ്‌ക്കുന്നു.
അപ്‌ഡേറ്റ് ചെയ്‌ത കള്ളിനന് ഔട്ട്‌ഗോയിംഗ് പ്രീ-ഫേസ്‌ലിഫ്റ്റ് കള്ളിനനേക്കാൾ (6.95 കോടി രൂപ) ഏകദേശം 3.55 കോടി രൂപ കൂടുതലാണ്. പുതിയ ബ്ലാക്ക് ബാഡ്ജിന് അതിന്റെ മുൻഗാമിയേക്കാൾ (8.20 കോടി രൂപ) 4.05 കോടി രൂപ കൂടുതലാണ്. വിലനിലവാരത്തിൽ നേരിട്ടുള്ള എതിരാളികളില്ലാതെ, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ എസ്‌യുവി എന്ന സ്ഥാനം കള്ളിനൻ നിലനിർത്തി. ഇന്ത്യയിൽ കള്ളിനൻ സീരീസ് II ന്റെ ഡെലിവറി ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കും.